Latest NewsNEWS

അല്ലുവിന്റെ ബുട്ട ബൊമ്മയ്ക്ക് ചുവടുവച്ച് ഡേവിഡ് വാര്‍ണറും കുടുംബവും ; നന്ദി പറഞ്ഞ് അല്ലു

ആര്യ എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ദത്തുപുത്രനായതാണ് അല്ലു അര്‍ജുന്‍. താരത്തിന്റെ സിനിമകള്‍ക്ക് എല്ലാം ഗംഭീര വരവേല്‍പ്പാണ് കേരളക്കര എന്നും നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ അവസാനമായി ജനുവരിയില്‍ റിലീസായ അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിനും ഗംഭീര വരവേല്‍പ്പാണ് കേരളക്കര നല്‍കിയത്. ഇതിലെ ബുട്ട ബൊമ്മ എന്ന ഗാനം ഏറെ ശ്രദ്ധ നേടുകയും ഈ ഗാനത്തിന് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചുവടുവച്ച് ടിക്ടോക് വീഡിയോകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ മണ്ണ് വിട്ട് വിദേശത്തെത്തിയിരിക്കുകയാണ് ബുട്ട ബൊമ്മ. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഭാര്യയും ഈ ഗാനത്തിന് ചുവട് വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തന്റെ മകളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വാര്‍ണര്‍ ടിക് ടോകില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഇത് ടിക് ടോക് സമയം..ബുട്ട ബൊമ്മ…നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു വരൂ എന്നാണ് വീഡിയോ പങ്കിട്ടു കൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ വീഡിയോയ്ക്ക് നന്ദി പറഞ്ഞ് അല്ലുവും രംഗത്തെത്തിയിരിക്കുകയാണ്. ‘നന്ദി തീര്‍ത്തും അഭിനന്ദനാര്‍ഹം’ എന്നാണ് താരം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button