GeneralKollywoodLatest News

വിജയ് സേതുപതിയെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍; താരത്തിന്റെ വാക്കുകള്‍ വൈറല്‍

ലയാളി പ്രേക്ഷകര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട താരങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുന്നത് വളരെയധികം പ്രോത്സാഹിപ്പിക്കും.

തെന്നിന്ത്യന്‍ സിനിമയില്‍ മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേരുള്ള താരമാണ് വിജയ് സേതുപതി. നടനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സൂപ്പര്‍താരം കമല്‍ ഹാസന്‍. ഒരു പ്രമുഖ യൂട്യൂബ് ചാനലിനായി നടത്തിയ ഇന്‍സ്റ്റാഗ്രാം ലൈവ് വീഡിയോയില്‍ ഇരുവരും പങ്കെടുത്തപ്പോഴാണ് കമല്‍ വിജയ് സേതുപതിയെ പുകഴ്ത്തിയത്. വിജയ് സേതുപതി തന്‍റെ പ്രതിഫലം കൂട്ടാനല്ല, മറിച്ച്‌ മികച്ച തിരക്കഥകള്‍ തേടിയാണ് പോകുന്നതെന്നും ഇത് വിജയങ്ങള്‍ കൊണ്ടുവരുമെന്നും കമല്‍ പറഞ്ഞു.

മാധവും വിജയ്‌ സേതുപതിയും ഒന്നിച്ചെത്തിയ വിക്രം വേദയിലെഹിറ്റ് ഡയലോഗായ ഒരു കഥെ സൊല്ലട്ടുമാ സര്‍ എന്ന് പറഞ്ഞാണ് കമല്‍ ഹാസന്‍ തന്‍റെ പ്രസംഗം ആരംഭിച്ചത്. ”നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്നോ, നിങ്ങള്‍ ഒരിക്കലും പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നതിലല്ല, മറിച്ച്‌ മികച്ച തിരക്കഥകള്‍ കണ്ടെത്തി ചെയ്യാനാണ് കൂടുതല്‍ ശ്രമിക്കുന്നത്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള നിങ്ങളുടെ പ്രയത്നം ഒരിക്കലും പാഴായിപ്പോവില്ല.” വിജയ് സേതുപതിയോട് കമല്‍ ഹാസന്‍ പറഞ്ഞു.

സംവിധായകന്‍ കെ. ബാലചന്ദറും മലയാളം സിനിമയുമാണ് തന്റെ വളര്‍ച്ചക്ക് കാരണമെന്ന് കമല്‍ പറയുന്നു. ”മലയാളി പ്രേക്ഷകര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട താരങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുന്നത് വളരെയധികം പ്രോത്സാഹിപ്പിക്കും. അതാണ് വിജയ് സേതുപതി ഇപ്പോള്‍ തമിഴില്‍ ചെയ്യുന്നത്. താര പരിവേഷത്തിലല്ല, അതിനും മുകളില്‍ പലതും പരീക്ഷണങ്ങളിലൂടെ നേടാനാവുമെന്നും ”കമല്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button