GeneralHollywoodLatest News

കാറിലെ ഗ്ലാസ് വിന്റോ തുറന്നിട്ട് കൊവിഡ് 19 നിറഞ്ഞ വായു ശ്വസിക്കും; കൊറോണയെ നേരിടാനുള്ള പ്രതിരോധ ശേഷിയുണ്ടെന്നു ഗായിക

കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട സി.ഡി.സി ടെസ്റ്റാണ് കഴിഞ്ഞ ദിവസം ഗായികയുടെ ശരീരത്തില്‍ നടത്തിയത്

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ കൊറോണയെ നേരിടാനുള്ള പ്രതിരോധ ശേഷി തന്റെ ശരീരത്തിനുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി പ്രമുഖ പോപ്‌ ഗായിക മഡോണ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇത് വെളിപ്പെടുത്തിയത്.

കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട സി.ഡി.സി ടെസ്റ്റാണ് കഴിഞ്ഞ ദിവസം ഗായികയുടെ ശരീരത്തില്‍ നടത്തിയത്. ഇതില്‍ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഗായിക പറയുന്നു.

അതുകൊണ്ട് തന്നെ താന്‍ കാര്‍ എടുത്ത് പുറത്തു പോവാന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും കാറിലെ ഗ്ലാസ് വിന്റോ തുറന്നിട്ട് കൊവിഡ് 19 നിറഞ്ഞ വായു ശ്വസിക്കുമെന്നും ഗായിക പറഞ്ഞിരിക്കുകയാണ് ഗായിക. തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button