Latest NewsNEWS

ആരാധകരെ ഞെട്ടിച്ച് ഗംഭീര മേക്കോവറില്‍ ധ്യാന്‍ ശ്രീനിവാസന്‍ ; ഫോട്ടോ വൈറലായി

ലോക്ക്ഡൗണില്‍ കുടുങ്ങി സിനിമതാരങ്ങള്‍ അടക്കം എല്ലാവരും അവരുടെ വീടുകളില്‍ കഴിച്ചുകൂട്ടുകയാണ്. ലോക്ക്ഡൗണില്‍ സമയം ചെലവഴിക്കാന്‍ പല സിനിമ താരങ്ങളും അവരുടേതായ വിനോദങ്ങളില്‍ ഏര്‍പ്പെട്ടരിക്കുകയാണ്. അതെല്ലാം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. ചിലര്‍ ടിക്ക് ടോക്ക് ചെയ്തും മറ്റു ചിലര്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചും ചിലര്‍ ശരീരം മെച്ചപ്പെട്ടുത്തുന്നതിലും, ജിമ്മിലുമായി സമയം ചെലവഴിച്ചുമാണ് സമയം കളയുന്നത്.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ പുതിയ മേക്കോവറിലാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് മെലിഞ്ഞ ലുക്കില്‍ വമ്പന്‍ മേക്കോവറിലാണ് താരം ആരാധകരെ ഞെട്ടിയിരിക്കുന്നത്. അജു വര്‍ഗീസാണ് ധ്യാനിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പങ്ക് വച്ച ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറല്‍ ആവുകയും ചെയ്തു.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധ്യാന്‍ തന്റെ രണ്ടാം ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കഥയും എല്ലാം തയ്യാറായെന്നാണ് റിപ്പോര്‍ട്ട്. ‘ഹിഗ്വിറ്റ’,’അടുക്കള: ദി മാനിഫെസ്റ്റോ’ എന്നീ ചിത്രങ്ങളില്‍ ആണ് ധ്യാന്‍ ഇപ്പോള്‍ അഭിനയിച്ചത്. ലോക്ക് ഡൗണിന് ശേഷം ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടും. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ കഴിഞ്ഞ വര്‍ഷത്തെ ഓണം വിന്നറായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button