GeneralLatest NewsMollywood

പൊലീസ് ജോലി രാജിവച്ചു,ഡിഗ്രിയും എൽഎൽബിയും പാസായി; തോണി തള്ളുന്ന സീന്‍!!! ഈഗോ അടിച്ചുവെന്ന് മലയാളത്തിന്റെ ഭാഗ്യ നടന്‍

16-ാമത്തെ വയസ്സിൽ എയർഫോഴ്സ് പരീക്ഷ വിജയിച്ചു. അവിടെ പൊലീസായി ജോലികിട്ടി.

സിനിമാ സീരിയല്‍ മേഖലകളില്‍ സജീവമായ താരമാണ് ബാലാജി. തുടര്‍ച്ചയായി വിജയ ചിത്രങ്ങളില്‍ ഭാഗമാകുന്ന ബാലാജി ശര്‍മ്മ മലയാളത്തിന്റെ ഭാഗ്യ നടന്‍ കൂടിയാണ്. സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ അഭിനയമോഹം തുടങ്ങിയിരുന്നുവെങ്കിലും നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ചാന്‍സ് ചോദിച്ചു നടക്കാന്‍ തുടങ്ങിയതെന്നു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറയുന്നു.

”16-ാമത്തെ വയസ്സിൽ എയർഫോഴ്സ് പരീക്ഷ വിജയിച്ചു. അവിടെ പൊലീസായി ജോലികിട്ടി. അപ്പോഴും അഭിനയമോഹം ഒരു കനലായി ഉള്ളിലുണ്ടായിരുന്നു. പിന്നെ ഡിഗ്രിയും എൽഎൽബിയുമെല്ലാം ജോലിയിലിരുന്നു കൊണ്ട് നേടി. അതോടെ റിസ്ക് എടുക്കാനുള്ള ധൈര്യം കിട്ടി. നല്ല ജോലി രാജിവച്ചുനേരെ സിനിമാനടനാകാൻ ചാൻസ് ചോദിച്ചിറങ്ങി.”

ജൂനിയർ ആർട്ടിസ്റ്റായി ഒരു അവാർഡ് സിനിമയിൽ അവസരം കിട്ടിയതിനെക്കുറിച്ചും താരം പങ്കുവച്ചു. ”ആ ചിത്രത്തില്‍ തോണി തള്ളുന്ന ഒരു സീനുണ്ട്. എനിക്ക് ഈഗോ അടിച്ചു. ഞാൻ ഇത്രയും നല്ല ജോലിയും കളഞ്ഞു നടനാകാൻ വന്നത് ഇതിനാണോ എന്ന് ചോദിച്ചു. അപ്പോഴാണ് കൂടെ തോണി തള്ളാൻ വന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് എസ്‌ഐ ആണെന്ന് മനസിലായത്. പുള്ളിയും എന്നെപ്പോലെ അഭിനയമോഹി തന്നെ.. അതോടെ അങ്ങനെ തുടർന്നാൽ ജീവിതം പച്ചപിടിക്കില്ല എന്ന് ബോധ്യമായി. പിന്നീട് വാണിജ്യസിനിമകളുടെ സംവിധായകരുടെ സിനിമകളിൽ ചാൻസ് ചോദിച്ചു. അങ്ങനെ ചെറിയ വേഷങ്ങൾ കിട്ടിത്തുടങ്ങി. ആ സമയത്തുതന്നെ സീരിയലുകളിലും അവസരം ലഭിച്ചു. മധുപാൽ ഒഴിമുറിയിലേക്ക് വിളിച്ചതാണ് ഒരു വഴിത്തിരിവ്. ആ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീടാണ് ഭാഗ്യം പോലെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞത്. അതോടെ ഭാഗ്യനടൻ എന്ന പേര് വീണു. ഇപ്പോൾ 90 സിനിമകളിൽ അഭിനയിച്ചു.” ബാലാജി പറയുന്നു.

shortlink

Post Your Comments


Back to top button