BollywoodGeneralLatest News

40-ആം വിവാഹവാര്‍ഷികം ആഘോഷിച്ച് താരജോഡികള്‍ ; പ്രണയജോഡിക്ക് ആശംസകള്‍ അറിയിച്ച് സിനിമാ ലോകം

ഒന്നിച്ച്‌ ഒരുപാട് കാലം ജീവിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നും ഇഷ കുറിക്കുന്നു. മകള്‍ അഹാനയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

സിനിമാ ലോകത്ത് പ്രണയവും വിവാഹവും ദാമ്പത്യ പരാജയവുമെല്ലാം പലപ്പോഴും ചര്ച്ചയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമാ പ്രേമികള്‍ ആഘോഷമാക്കുന്നത്
ബോളിവുഡിലെ ഏക്കാലത്തേയും മികച്ച പ്രണയജോഡികളുടെ നാല്പതാം വിവാഹ വാര്‍ഷികമാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍ ജോഡികളാണ് ഹേമമാലിനിയും ധര്‍മേന്ദ്രയും. 40-ആം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും.

അച്ഛന്റേയും അമ്മയുടേയും സ്പെഷ്യല്‍ഡേയില്‍ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മകളും നടിയുമായ ഇഷ ഡിയോള്‍.

അച്ഛന്റേയും അമ്മയുടേയും പഴയ ചിത്രങ്ങളാണ് ഇഷ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ച്‌ ഒരുപാട് കാലം ജീവിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നും ഇഷ കുറിക്കുന്നു. മകള്‍ അഹാനയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

പ്രണയജോഡിക്ക് ആശംസകള്‍ അറിയിച്ച്‌ നിരവധി ആരാധകരും രം​ഗത്തെത്തി. വിവാഹ ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് നന്ദി അറിയിച്ച് ഹേമമാലിനിയും എത്തി.

ഷോലെ, സീത ഓര്‍ ​ഗീത, ധില​ഗി ആന്‍ഡ് ഡ്രീം ​ഗേള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഹേമമാലിനിയും ധര്‍മേന്ദ്രയും ഒന്നിച്ചിരുന്നു. 1979 ലാണ് ഇരുവരും വിവാഹിതരാകുന്നത്.

പ്രകാശ് കൗറാണ് ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ. നടന്മാരായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവര്‍ ഈ ബന്ധത്തിലുണ്ടായ മക്കളാണ്. സിനിമയിലും രാഷ്ട്രീയത്തിലും നിറഞ്ഞു നില്‍ക്കുകയാണ് ഹേമമാലിനി.

Related Articles

Post Your Comments


Back to top button