Latest NewsMollywoodNEWS

ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചക്കി വിളിച്ചു അപ്പാ….

മലയാളികള്‍ക്ക് ഇന്നും ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇവരോടുള്ള അതേ സ്നേഹം ഇവരുടെ മക്കള്‍ക്കളായ ചക്കിയും കണ്ണനും അതായത് കാളിദാസനും മാളവികയ്ക്കും മലയാളികള്‍ നല്‍കുന്നുണ്ട്. കാളിദാസന്‍ ബാലതാരമായി സിനിമയിലെത്തുകയും പിന്നീട് നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മാളവിക ഫാഷന്‍ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ മാളവിക പങ്കുവച്ച ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അപ്പാ…എന്ന ക്യാപ്ഷനോടെ അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ കമന്റുമായും എത്തിയിട്ടുണ്ട്. ആ വിളി കേള്‍ക്കാന്‍ എന്തു രസമാണെന്നാണ് ആരാധകര്‍ പറയുന്നത്.

View this post on Instagram

"അപ്പാ"…♥️

A post shared by Chakki (@malavika.jayaram) on

നേരത്തെ മലബാര്‍ ഗോള്‍ഡിനു വേണ്ടി ഇരുവരും ഒന്നിച്ച് ചെയ്ത പരസ്യത്തിന് നിരവധി ട്രോളുകളാണ് വന്നത്. ആ ട്രോളുകള്‍ താന്‍ ആസ്വാദക്കുന്നതായി മാളവിക പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു ആ പരസ്യം സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button