CinemaGeneralMollywoodNEWS

ആ മമ്മൂട്ടി ചിത്രം നാഷണല്‍ അവാര്‍ഡിന് അയയ്ക്കാന്‍ യോഗ്യതയില്ലെന്ന് എനിക്ക് തോന്നി: ഡെന്നിസ് ജോസഫ് വെളിപ്പെടുത്തുന്നു!

 കാരണം മുന്‍പ് ഇതേ  അവാര്‍ഡ്‌ സത്യജിത് റേയ്ക്ക് കിട്ടിയിട്ടുണ്ട്, പിന്നീട് ജിജോ പുന്നൂസിന് കിട്ടിയിട്ടുണ്ട് കുട്ടിച്ചാത്തന്‍ ഫിലിമിനു, പിന്നീട് അരവിന്ദന്റെ കുമ്മാട്ടിക്ക് കിട്ടിയിട്ടുണ്ട്

മലയാളത്തില്‍ നിരവധി  ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ രചിച്ച ഡെന്നിസ് ജോസഫ് ചില ചിത്രങ്ങള്‍  മലയാളത്തില്‍ സംവിധാനവും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ‘അഥര്‍വ്വവും’, ‘മനു അങ്കിളും’ ഡയറക്റ്റ് ചെയ്ത ഡെന്നിസ് ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സിനിമയാണ് ‘അപ്പു’. തന്റെ കരിയറില്‍ വലിയ ഹിറ്റായി മാറിയ ‘മനു അങ്കിള്‍’ എന്ന ചിത്രം നാഷണല്‍ അവാര്‍ഡിന് അയയ്ക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചപ്പോള്‍ ടി തനിക്ക് ലജ്ജ തോന്നിയ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഡെന്നിസ് ജോസഫ്.

“മനു അങ്കിളിന്റെ നിര്‍മ്മാതാവായ ജൂബിലി ജോയി ഒരു ദിവസം ഒരു ആപ്ലിക്കേഷന്‍ ഫോമുമായി എന്റെ ആടുത്ത് വന്നു പറഞ്ഞു നീ ഇതിലൊന്ന് സൈന്‍ ചെയ്തെ എന്ന്, ഞാന്‍ കാര്യം അന്വേഷിച്ചു. അപ്പോള്‍ ജോയ് പറഞ്ഞു. ‘മനു അങ്കിള്‍ എന്ന ചിത്രം നാഷണല്‍ അവാര്‍ഡിന് അയക്കാന്‍ വേണ്ടിയാണെന്ന്, മികച്ച കുട്ടികളുടെ ചിത്രം എന്ന കാറ്റഗറിയില്‍’, അത് കേട്ടപ്പോള്‍ എനിക്ക് ലജ്ജയാണ് തോന്നിയത്. ഞാന്‍ പെട്ടെന്ന് ജോയിയോട്‌ ചോദിച്ചു കുട്ടികളുടെ ചിത്രം എന്നാല്‍ ബാലിശമായ ഫിലിം എന്നാണോ അര്‍ത്ഥമാക്കുന്നത്?  കാരണം മുന്‍പ് ഇതേ  അവാര്‍ഡ്‌ സത്യജിത് റേയ്ക്ക് കിട്ടിയിട്ടുണ്ട്, പിന്നീട് ജിജോ പുന്നൂസിന് കിട്ടിയിട്ടുണ്ട് കുട്ടിച്ചാത്തന്‍ ഫിലിമിനു, പിന്നീട് അരവിന്ദന്റെ കുമ്മാട്ടിക്ക് കിട്ടിയിട്ടുണ്ട്. ഇത്തരം പ്രശസ്തമായ സിനിമയ്ക്കും പ്രശസ്തമായ സംവിധായകര്‍ക്കും കിട്ടിയിട്ടുള്ള അവാര്‍ഡാ‌ണത്. അത് അത്ര നിസാര കാര്യമല്ലെന്ന് ജോയിയെ അറിയിച്ചു. പക്ഷെ ജോയി എന്നെ നിര്‍ബന്ധിച്ചു സൈന്‍ ച്ചെയ്യിപ്പിച്ച് അവാര്‍ഡിന് അയപ്പിച്ചു. എന്നെ സംബന്ധിച്ച് ഒരു നാഷണല്‍  അവാര്‍ഡ് ലെവലിലുള്ള ഒരു അവാര്‍ഡ്‌ കമ്മിറ്റി കണ്ടിട്ട് അവാര്‍ഡ്‌ കിട്ടാനുള്ള സിനിമയാണ് മനു അങ്കിള്‍ എന്ന് എനിക്ക് തോന്നിയില്ല. ആ സമയത്ത് ഈ കാര്യം ആരോടേലും  പറയാന്‍ എനിക്ക് ലജ്ജ തോന്നി. ‌ പക്ഷെ ആ സിനിമ പരിഗണിച്ചു. ആ വര്‍ഷത്തെ  മികച്ച കുട്ടികള്‍ക്കുള്ള ചിത്രമായി മനു അങ്കിള്‍ തെരഞ്ഞെടുത്തു. എന്നെ സംബന്ധിച്ച് അതൊരു അത്ഭുതമായിരുന്നു”. ഡെന്നിസ് ജോസഫ് പറയുന്നു.

(സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ ഡെന്നിസ് ജോസഫ് പങ്കുവച്ചത്)

shortlink

Related Articles

Post Your Comments


Back to top button