Latest NewsNEWS

ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്, നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം ; കോവിഡില്‍ സന്ദേശവുമായി മമ്മൂട്ടി

ലോകം മുഴുവന്‍ കോവിഡ് വ്യാപനം തടയാനുള്ള കഠിന പ്രയത്‌നത്തിലാണ്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലടക്കം മരണസംഖ്യ കൂടി വരുമ്പോള്‍ കേരളം അതീവ ജാഗ്രതയോടെയാണ് കോവിഡിനെ നേരിടുന്നത്. ഈ കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകരും പൊലീസും മറ്റും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പലരും നന്ദിയും കടപ്പാടും അറിയിച്ച് രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിലെ താരങ്ങള്‍ എല്ലാം തന്നെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നുണ്ട്. തങ്ങളാല്‍ ആവും വിധത്തില്‍ ബോധവത്കരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാണ് പലരും ഇതില്‍ ഭാഗമാകുന്നത്.

മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാര്‍ മമ്മൂട്ടി പലതവണ ബോധവത്കരണ സന്ദേശവുമായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ താരം വീണ്ടും എത്തിയിരിക്കുകയാണ്. കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടിയെന്നും അതിനായി പ്രയത്‌നിച്ച ഓരോര്‍ത്തരോടും കേരളം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പക്ഷെ ഇപ്പോള്‍ വിശ്രമിക്കാനുള്ള സമയമല്ലെന്നും ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണെന്നും നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണമെന്നും ആദ്യഘട്ടത്തില്‍ പൊരുതി നേടിയ നേട്ടങ്ങളുടെ തുടര്‍ച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

വ്യക്തി താല്പര്യങ്ങള്‍ ഒഴിവാക്കി സമൂഹന്മക്കായി ഒരുമിച്ച് നിന്ന് അതിജീവിക്കണമെന്നും ഒരോ പൗരന്റേയും കര്‍ത്തവ്യം നിയമപാലകര്‍ക്കും ആരോഗ്യ സംരക്ഷകര്‍ക്കും പ്രവര്‍ത്തനോര്‍ജ്ജം പകരലായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button