BollywoodGeneralLatest News

അലറി വിളിച്ച്‌ കരയുന്ന സണ്ണി ലിയോണ്‍; എന്ത് ചെയ്യണമെന്ന് അറിയാതെഭര്‍ത്താവ്!! പിറകെ ട്വിസ്റ്റും

അടുക്കളയില്‍ നിന്നും കൈയില്‍ ചോരയുമായി നിലവിളിക്കുകയാണ് സണ്ണി

ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സണ്ണി ലിയോണും ഭര്‍ത്താവും. ഇരുവരും പല രസകരമായ വീഡിയോസ് പങ്കുവച്ചിരുന്നു. ഫേസ്ബുക്ക് പേജിലൂടെ നടി തന്നെ പങ്കുവെച്ചൊരു പ്രാങ്ക് വീഡിയോ ആണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്.

അടുക്കളയില്‍ നിന്നും കൈയില്‍ ചോരയുമായി നിലവിളിക്കുകയാണ് സണ്ണി. നിലവളി കേട്ട് ഓടി വന്ന ഡാനിയല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആദ്യമൊന്ന് പകച്ചു. കൈ നോക്കിയപ്പോള്‍ വിരല്‍ മുറിഞ്ഞ് കിടക്കുന്നു. അടുക്കളയില്‍ ഉണ്ടായിരുന്ന ടൗവല്‍ എടുത്ത് സണ്ണിയുടെ കൈ അതില്‍ പൊതിഞ്ഞു. പിന്നാലെ ആശുപത്രിയിലേക്ക് ഓടാന്‍ തയ്യാറായി.

എന്നാല്‍ അങ്ങോട്ട് പോവണ്ട, എന്റെ ഫോണ്‍ ഇവിടെയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ തിരികെ വിളിക്കുന്നു. ഇതോടെയാണ് സണ്ണി തന്നെ പറ്റിച്ചതാണെന്ന് ഡാനിയലിന് മനസിലായത്. ഒടുവില്‍ ഇതൊരു പ്രാങ്ക് വീഡിയോ ആയിരുന്നുവെന്ന് സണ്ണി തന്നെ പറയുമ്ബോള്‍ ചിരിക്കുകയാണ് ഡാനിയല്‍.

ഭര്‍ത്താവിനെ ഇത്രയും മനോഹരമായി പറ്റിച്ച സണ്ണി ലിയോണിന്റെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

കത്തികൊണ്ട് എന്തോ അരിയുന്നതിനിടെ വിരല്‍ മുറിഞ്ഞ് പോയത് പോലെ അഭിനയിക്കുകയായിരുന്നു. ഇതിനായി കൃത്രിമ വിരലും കളറും മറ്റുമൊക്കെ സെറ്റാക്കി വെച്ചിരുന്നു. മാത്രമല്ല ഒരു സ്ഥലത്ത് ക്യാമറയും സ്ഥാപിച്ച സണ്ണി വീഡിയോ ചെയ്യുന്നതിന് തൊട്ട് മുന്‍പ് കിച്ചണില്‍ സഹായിക്കുന്ന സ്ത്രീയെ മാറ്റിനിര്‍ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button