CinemaGeneralMollywoodNEWS

സിനിമയുടെ ദൈർഘ്യം വെട്ടിച്ചുരുക്കി: അവസാന നിമിഷത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞ മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ!

പക്ഷേ മഹാ വിജയത്തിൽ നിന്ന് വലിയ പരാജയത്തിലേക്ക് വീണു പോകാമായിരുന്ന സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചൻ

അച്ചായൻ വേഷങ്ങൾ മമ്മൂട്ടി എന്ന നടൻ അനായാസം കൈകാര്യം ചെയ്തപ്പോൾ ഇവിടെ പിറന്നത് നിരവധി സൂപ്പർ ഹിറ്റുകളാണ്. കോട്ടയം കുഞ്ഞച്ചനും, സംഘവും പോലെയുള്ള മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രങ്ങളും അത്തരം സിനിമകളും ഇന്നും യുവത്വം ആഘോഷത്തോടെ കൊണ്ടുനടക്കുന്നവയാണ്. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ മഹാ വിജയമാണ് മമ്മൂട്ടി എന്ന നടനെ അച്ചായൻ കഥാപാത്രങ്ങൾ തുടരെ തുടരെ ചെയ്യുന്നതിന് കാരണമാക്കിയത്. പക്ഷേ മഹാ വിജയത്തിൽ നിന്ന് വലിയ പരാജയത്തിലേക്ക് വീണു പോകാമായിരുന്ന സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചൻ..ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം ചിത്രീകരിച്ചു വന്നപ്പോൾ മൂന്നര മണിക്കൂറോളമായിരുന്നു സിനിമയുടെ ദൈർഘ്യം. ചിത്രത്തിന്റെ പ്രിവ്യു ഷോ കഴിഞ്ഞ് സിനിമയുടെ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർ ബോക്സ് ഓഫീസിൽ സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് വിധിയെഴുതി. പക്ഷേ ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ ഇടപെടൽ കൊണ്ട് മൂന്നര മണിക്കുറുള്ള സിനിമ രണ്ടര മണിക്കൂറിലേക്ക് എഡിറ്റ് ചെയ്തു മാറ്റി. ഒരു സീനും എടുത്തു കളയാതെ സിനിമയുടെ ആവശ്യമില്ലാത്ത ചില നിശബ്ദമായ വിഷ്വലുകൾ കട്ട് ചെയ്തു മാറ്റി കൊണ്ടായിരുന്നു ഡെന്നിസ് ജോസഫും ടീമും കോട്ടയം കുഞ്ഞച്ചന് പുതു ജീവൻ നൽകിയത് .മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഹിറ്റായി ആഘോഷിക്കപ്പെടുന്ന കോട്ടയം കുഞ്ഞച്ചൻ ടെലിവിഷൻ ചാനൽ റേറ്റിംഗിലും മുൻനിരയിൽ നിൽക്കുന്ന ചിത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button