GeneralLatest NewsMollywood

വിവാഹവസ്ത്രങ്ങൾ അദ്ദേഹത്തിന്റെ സമ്മാനം: തുറന്നു പറഞ്ഞ് മണികണ്ഠൻ

തിരിച്ചുവിളിച്ചപ്പോൾ ഒരുപാട് സ്നേഹത്തോടെയാണ് ലാലേട്ടനും ഞങ്ങളോട് സംസാരിച്ചതും ഞങ്ങളെ അനുഗ്രഹിച്ചതുമൊക്കെ

കൊറോണയെ തുടര്‍ന്ന് നടപ്പിലാക്കിയ ഈ ലോക്ഡൌണില്‍ ലളിതമായ ചടങ്ങിലൂടെ വിവാഹിതരായ നടൻ മണികണ്ഠനും ഭാര്യ അഞ്ജലിയും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. ലോക്ഡൗണിന്റെ ഭാഗമായി തുണിക്കടകൾ പൂട്ടിക്കിടന്നപ്പോൾ വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് തന്റെ ആശാൻ രാജീവ് രവിയായിരുന്നുവെന്ന് തുറന്നു പറഞ്ഞു മണികണ്ഠൻ. വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

‘വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു, അവരുടെ വീട് അദ്ദേഹത്തിന്റെ വീട്ടിനടുത്തായിരുന്നു. അവിടെ നിന്നാണ് വസ്ത്രങ്ങൾ ലഭിച്ചത്. അത് വലിയ അനുഗ്രഹമായിരുന്നു. വിവാഹത്തിന് മേക്കപ്പ് ചെയ്തത് റോണക്സ് ആണ്. അങ്ങനെ ഒരുപാട് പേർ സഹായിച്ചു.’–മണികണ്ഠൻ പങ്കുവച്ചു

‘മമ്മൂക്കയുടെ വിഡിയോ കോൾ വന്നപ്പോൾ സന്തോഷം കൊണ്ട് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയായി പോയി. ലാലേട്ടൻ ആദ്യം വിളിച്ചപ്പോൾ ഞങ്ങൾ കണ്ടില്ല, വീട്ടിലാരോ ഫോണെടുത്ത് ഞങ്ങൾ തിരക്കിലാണെന്നു പറഞ്ഞു. പിന്നെ തിരിച്ചുവിളിച്ചപ്പോൾ ഒരുപാട് സ്നേഹത്തോടെയാണ് ലാലേട്ടനും ഞങ്ങളോട് സംസാരിച്ചതും ഞങ്ങളെ അനുഗ്രഹിച്ചതുമൊക്കെ.’–മണികണ്ഠൻ സന്തോഷത്തോടെ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button