BollywoodLatest NewsMovie ReviewsNEWS

സോളോ ടെസ്റ്റ് എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോകും ; തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ഒരു കാസ്റ്റിങ് ഡയറക്ടര്‍ തന്നോട് പ്രധാനവേഷം കിട്ടണമെങ്കില്‍ അഡ്ജസ്റ്റ്മെന്റിന് തയാറാകാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് താരം പറയുന്നത്. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറഞ്ഞത്. ‘നിന്റെ ‘ടൂള്‍’എന്നെ കാണിക്കുകയാണെങ്കില്‍ നിനക്ക് ഞാന്‍ ലീഡ് റോള്‍ നല്‍കാം’ എന്ന് ഒരു കാസ്റ്റിങ് ഡയറക്ടര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ താന്‍ ഹോമോസെഷ്വല്‍ അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അയാളുടെ ഓഫര്‍ താന്‍ വളരെ വിനയപൂര്‍വം നിഷേധിച്ചു എന്നും താരം പറഞ്ഞു.

തുടക്കകാലത്ത് താന്‍ ഒരുപാട് തവണ പുറന്തള്ളപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പരാജയം നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും താരം വ്യക്തമാക്കി. ഒഡിഷനു പോകുമ്പോള്‍ സോളോ ടെസ്റ്റ് എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോകും. പെട്ടെന്ന് ആളുകള്‍ കൂടാന്‍ തുടങ്ങുമെന്നും പിന്നീട് ഒരു മുറിയില്‍ 50 പേര്‍ വരെയാകുമെന്നും ഇതിനെതിരെ താന്‍ പ്രതിഷേധിച്ചതിന് തന്നെ പുറത്താക്കിയിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ ഇത്തരം പുറത്താക്കലുകള്‍ തന്നെ കൂടുതല്‍ ശക്തനാക്കി എന്ന് ആയുഷ്മാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button