GeneralLatest NewsTollywood

അഭിമുഖം നല്‍കിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്നു ചെളിവാരി എറിയുന്നു; രോഷത്തോടെ വിജയ്

ഞങ്ങൾക്ക് ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ഒരു വെബ്സെെറ്റ് ഈയിടെ എഴുതി

മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് നടന്‍ വിജയ് ദേവേരകൊണ്ട. അഭിമുഖം നൽകാൻ തയ്യാറായില്ലെങ്കിൽ സിനിമാതാരങ്ങൾക്കെതിരേ വാർത്ത കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് വിജയ് ചോദിക്കുന്നു.

ഞങ്ങളെക്കുറിച്ച് നല്ലത് എഴുതണമെങ്കിൽ നിങ്ങൾ‍ക്ക് പണം നൽകണമോ? എന്നും ഞങ്ങളുടെ പുതിയ റീലീസ് ചിത്രങ്ങളെ അടിച്ചമർത്തുന്നു. മോശം റേറ്റിങ് നൽകുന്നു. അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് എന്ത് യോ​ഗ്യതയാണുള്ളതെന്നും വിജയ്‌ ചോദിക്കുന്നു. ഞങ്ങൾ നിങ്ങൾക്ക് പരസ്യം തരുന്നുണ്ട്. അത് കാരണമാണ് നിങ്ങൾ അതിജീവിക്കുന്നത്, മറക്കേണ്ട എന്നും വിജയ് കൂട്ടിച്ചേർത്തു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് വാര്‍ത്ത നല്‍കിയതാണ് താരത്തെ പ്രകോപിച്ചത്. വിജയുടെ വാക്കുകള്‍ ഇങ്ങനെ… ഞങ്ങൾക്ക് ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ഒരു വെബ്സെെറ്റ് ഈയിടെ എഴുതി. 2200 കുടുംബംഗങ്ങളെയാണ് ഞങ്ങൾ സഹായിച്ചത്. അത്യാവശ്യക്കാരേ കണ്ടെത്തി അവർക്ക് സഹായം എത്തിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഞങ്ങൾ എന്താണ് ചെയ്തത് എന്ന് വ്യക്തമായി അറിയണമെങ്കിൽ ഖമ്മത്തിലുള്ള ഒരു പാവപ്പെട്ട സ്ത്രീയുണ്ട്, അവരോട് ചോദിക്കൂ. ലോക്ക് ഡൗൺകാലത്ത് 10 രൂപ പോലും സമ്പാദിക്കാൻ അവർക്ക് കഴിയുന്നില്ല. പാവപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകളും നിങ്ങൾ കൊടുക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ നിങ്ങൾക്ക് നേരേ തിരിയും”

shortlink

Post Your Comments


Back to top button