Latest NewsMollywoodMovie GossipsNEWS

തടി കുറച്ച് സാരിയില്‍ ഹോട്ട് ലുക്കില്‍ ദുല്‍ഖറിന്റെ നായിക

കോമ്രേഡ് ഇന്‍ അമേരിക്ക, അങ്കിള്‍ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് കാര്‍ത്തിക മുരളീധരന്‍. കോമ്രേഡ് ഇന്‍ അമേരിക്ക റിലീസ് ചെയ്തിട്ടു മൂന്നു വര്‍ഷം കഴിഞ്ഞെങ്കിലും ആകെ രണ്ടു സിനിമകളില്‍ മാത്രമാണ് കാര്‍ത്തിക ഇതുവരെ അഭിനയിച്ചിട്ടുള്ളതെങ്കിലും അഭിനയിച്ച രണ്ട് വേഷങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവച്ചത്.

ഈ രണ്ട് സിനിമകളിലൂടെ തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുക്കാനും താരത്തിനായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന താരം ഡിഗ്രി പഠനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം തന്നെയാണ് ചര്‍ച്ചാ വിഷയം.

https://www.instagram.com/p/B_xVGrWBZZ3/

കാര്‍ത്തിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ വൈറലാകുകയാണ്. തടി കുറച്ച് സാരി അണിഞ്ഞെത്തിയ താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ആദ്യ സിനിമയിലൂടെ തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ നായികയാണ് കാര്‍ത്തിക. പുതിയ ലുക്കില്‍ താരം എത്തിയതോടെ പുതിയ ചിത്രം ഏതാണെന്നുള്ള അന്വേഷണത്തിലാണ് ആരാധകര്‍. മലയാളിയായ പ്രശസ്ത ഛായാഗ്രാഹകന്‍ പി.കെ മുരളീധരന്റെ മകളാണ് കാര്‍ത്തിക.

shortlink

Related Articles

Post Your Comments


Back to top button