GeneralLatest NewsMollywood

എന്‍റേതാണ്.എന്‍റെ മാത്രമാണ്. എന്നോട് മാത്രം മിണ്ടിയാലൂം ചിരിച്ചാലും മതി; അതോടെ പ്രണയം വെറുത്തു!! ജസ്ല മാടശ്ശേരി

എനിക്കുമുണ്ടായിരുന്നുകാമുകനായി ഒരു ഗോവിന്ദ്.സ്കൂള്‍ പഠനകാലത്ത്.. അവസാനം ഈ ഗോവിന്ദ് മാരോട് നിനക്കിഷ്ടപ്പെട്ട ഞാനായല്ല..എനിക്കിഷ്ടപ്പെട്ട ഞാനായി ജീവിക്കണം

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ജസ്ല മാടശ്ശേരി. ബിഗ്‌ ബോസിലൂടെ ജനപ്രീതി നേടിയ ജസ്ല ഈ ലോക്ഡൌണില്‍ സമൂഹ മാധ്യമത്തിലൂടെ വിശേഷങ്ങള്‍ പങ്കുവച്ചു എത്താറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും ഉയരെയിലെ ഗോവിന്ദിനെക്കുറിച്ചുമെല്ലാം പങ്കുവയ്ക്കുകയാണ് താരം. ചുമ്മാ ഇരുന്നപ്പോ ഉയരെ വീണ്ടും കണ്ടു. അങ്ങേയറ്റം പൊസ്സസ്സീവ്നസ്സും സംശയവും കൊണ്ട് നടക്കുന്ന ഗോവിന്ദിനോട് സിനിമ തീരുവോളം വല്ലാത്തൊരു വെറുപ്പായിരുന്നു.കയ്യില്‍ കിട്ടിയാല്‍ ഞെരിച്ച് പിഴിഞ്ഞ് കൊല്ലണമെന്ന് ശ്വാസമടക്കി ഞാന്‍ തീരുമാനിച്ചു. ആസിഫലി ഗോവിന്ദ് എന്ന കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു. കാരണം ഒരു ഗോവിന്ദ്അല്ല. അനേകം ഗോവിന്ദുമാരുടെ ഒരു പ്രതിനിധിയാണ് ഗോവിന്ദ്. എനിക്കറിയാവുന്ന ഒരുപാട് പല്ലവിമാരുണ്ടെന്ന് പറഞ്ഞായിരുന്നു ജസ്ലയുടെ കുറിപ്പ്

ജസ്ലയുടെ വാക്കുകള്‍

ചുമ്മാ ഇരുന്നപ്പോ ഉയരെ വീണ്ടും കണ്ടു. അങ്ങേയറ്റം പൊസ്സസ്സീവ്നസ്സും സംശയവും കൊണ്ട് നടക്കുന്ന ഗോവിന്ദിനോട് സിനിമ തീരുവോളം വല്ലാത്തൊരു വെറുപ്പായിരുന്നു.കയ്യില്‍ കിട്ടിയാല്‍ ഞെരിച്ച് പിഴിഞ്ഞ് കൊല്ലണമെന്ന് ശ്വാസമടക്കി ഞാന്‍ തീരുമാനിച്ചു. ആസിഫലി ഗോവിന്ദ് എന്ന കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു. കാരണം ഒരു ഗോവിന്ദ്അല്ല. അനേകം ഗോവിന്ദുമാരുടെ ഒരു പ്രതിനിധിയാണ് ഗോവിന്ദ്. എനിക്കറിയാവുന്ന ഒരുപാട് പല്ലവിമാരുണ്ട്.

അവരുടെ കാമുകര്‍ പല്ലവിമാരിലാരെങ്കിലും എതെങ്കിലും ഒരു സുഹൃത്തിനോട് സന്തോഷത്തോടെ ഒന്ന് ചിരിച്ച് സംസാരിച്ചാല്‍ പോലും. വൈകുന്നേരമാവുമ്പോഴേക്കിനും അവളുടെ കൈവെള്ളയില്‍ കോമ്പസ്‌ കുത്തിയിറക്കിയ മുറിപ്പാടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവളുടെ കൈവിരള്‍ പിന്നോട്ടൊടിച്ച് നീരു വന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കവിളില്‍ വിരല്‍പാടുകളുള്ള കാമുകിമാരെ കണ്ടിട്ടുണ്ട്. പല്ലവിമാരുടെ ചുണ്ട് കടിച്ച് പൊളിച്ച സൈക്കോ ഗോവിന്ദന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്.

എന്‍റേതാണ്.എന്‍റെ മാത്രമാണ്. എന്നോട് മാത്രം മിണ്ടിയാലൂം ചിരിച്ചാലും മതി. എനിക്കിഷ്ടമുള്ള ഹെയല്‍ സ്റ്റൈല്‍ എനിക്കിഷ്ടമുള്ള വസ്ത്രം..നിന്‍റെ നടത്തം പോലും എന്‍റെ കയ്യില്‍ പിടിച്ച പപ്പറ്റ് നടക്കുന്ന പോലെ എന്ന് വാശിപിടിക്കുന്ന ഗോവിന്ദന്‍മാരെ..കൂട്ടുകാരികളിലൂടെ കണ്ടിട്ടുണ്ട്. സിനിമയിലെ പല്ലവി musical atmosphere ല്‍ ഫ്രണ്ട്സിനൊപ്പം ഭക്ഷണം കഴിക്കെ ഗോവിന്ദിന്‍റെ കാള്‍ വരുമ്പോള്‍. പുറത്ത് പോയി വാതിലടച്ച് ഉറങ്ങുകയാണെന്ന് പറഞ്ഞത്.ചങ്കില് വല്ലാതെ കൊണ്ടു. സത്യം പറഞ്ഞാലറ്റു പോകുന്ന ബന്ധങ്ങള്‍..

എനിക്കുമുണ്ടായിരുന്നുകാമുകനായി ഒരു ഗോവിന്ദ്.സ്കൂള്‍ പഠനകാലത്ത്.. അവസാനം ഈ ഗോവിന്ദ് മാരോട് നിനക്കിഷ്ടപ്പെട്ട ഞാനായല്ല..എനിക്കിഷ്ടപ്പെട്ട ഞാനായി ജീവിക്കണം എന്ന് പറഞ്ഞ ഒത്തിരി പല്ലവിമാരെ എനിക്കറിയാം..എന്നാല് എന്‍റെ ഇഷ്ടങ്ങള്‍ മരിക്കട്ടെ..ഞാന്‍ നിന്‍റെ ഇഷ്ടപ്പെട്ടവളായി മരിക്കാം എന്ന് എഴുതിയ പെണ്ണുങ്ങളെയൂം അറിയാം. സിനിമ എല്ലാ അര്‍ത്ഥത്തിലും പുതുമയാണ്. നേര്‍ക്കാഴ്ചയാണ്.. സ്വപ്നങ്ങളങ്ങേയറ്റം മുറുകെ പിടിക്കുന്ന ഒരു പെണ്ണിന്‍റെ വിജയഗാഥയാണ്..സൗന്ദര്യത്തിന് പുതിയ നിര്‍വചനം ടോവിനോയിലൂടെ ലോകം കേട്ടത്. തീയേറ്ററില്‍ മുഴങ്ങിയ നിറഞ്ഞ കയ്യടി..ഇപ്പോഴും മുഴങ്ങുന്നു. അത് മനസ്സിലാക്കി കൊടുക്കലായിരുന്നു. ജനം നെഞ്ചിലേക്കാവാഹിച്ചു എന്ന് തന്നെയാണ്. വല്ലാതെ ഞാന്‍ നിശബ്ദമായപ്പോയത്. മകളുടെ മുഖം ആസിഡൊഴിച്ച് ജീവിതം ചോദ്യചിഹ്നമായി നില്‍ക്കുന്ന ഒരച്ചനോട് പ്രതിയുടെ അച്ഛന്‍.

മകന്‍റെ ഭാവി സുരക്ഷിതത്തെ കുറിച്ച് സംസാരിക്കാന്‍ വരുമ്പോള്‍..പല്ലവികേട്ട് വന്ന്. ആ കസേരയെടുത്ത്..മുഖം മറച്ച തട്ടം മാറ്റി ..നിശബ്ദയായി നോക്കുന്ന നോട്ടമാണ്. ദഹിച്ചു പോകും. ഏതൊരാളും. തന്‍റെ ജീവിതം..തന്‍റെ സ്വപ്നങ്ങള്‍..ആഗ്രഹങ്ങള്‍ പ്രതീക്ഷകള്‍. എല്ലാം അതിലുണ്ട്..ഒരു നീറ്റലായി..കഠാരയെക്കാള്‍ ആ നോട്ടത്തിന് മൂര്‍ച്ഛയുണ്ടായിരുന്നൂ..

shortlink

Related Articles

Post Your Comments


Back to top button