Latest NewsMollywoodNEWS

സഹപ്രവര്‍ത്തകരുടെ അക്കൗണ്ടിലേക്ക് പണം അയച്ച് കൊടുത്ത് നിര്‍മാതാവ് എം. രഞ്ജിത്ത്

തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്‌ഡോര്‍ യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചു കൊടുത്ത് നിര്‍മാതാവ് എം. രഞ്ജിത്ത്. രജപുത്രയിലെ ജീവനക്കാരനായ രാജീവ് എം. ആണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

രജപുത്ര ഔട്ട് ഡോര്‍ യൂണിറ്റ് എം രഞ്ജിത് സാര്‍ രജപുത്രയിലെ എല്ലാ തൊഴിലാളികള്‍ക്കും ഈ കൊറോണ കാലത്ത് 5000 രൂപ വീതം ഞങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചു തന്ന് സാഹായിച്ച സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹവുമുണ്ടാകാന്‍ ഞങ്ങള്‍ എല്ലാപേരും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു… എന്നായിരുന്നു രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മേക്ക്പ്പ് മാന്‍, ഇടുക്കി ഗോള്‍ഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങി മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു പിടി ചിത്രങ്ങള്‍ രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത്ത് ആയിരുന്നു നിര്‍മിച്ചത്. മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ ചിപ്പിയാണ് രഞ്ജിത്തിന്റെ ഭാര്യ. മകള്‍ അവന്തിക.

shortlink

Related Articles

Post Your Comments


Back to top button