GeneralLatest NewsMollywood

വല്ല ബക്കറ്റ് ചിക്കനും ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ? ലോക്ക്ഡൗണിനിടെ ഒത്തുകൂടി നിവിനും അജുവും ധ്യാനും!!

കൂട്ടത്തില്‍ ധ്യാന്‍ മാത്രമാണ് മാസ്ക് ധരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മാസ്ക് എവിടെയെന്നും ചോദിക്കുന്നവരുണ്ട്.

മലയാളത്തിന്റെ പ്രിയ താരസുഹൃത്തുക്കള്‍ ഈ ലോക്ക്ഡൗണില്‍ ഒത്തുകൂടിയതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ലോക്ക്ഡൗണിനിടെ നിവിന്‍ പോളി, അജു വര്‍​ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച്‌ വഴിയരികില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുക അജു. സംതിങ് ഈസ് കുക്കിങ് എന്ന അടിക്കുറിപ്പിലാണ് അജു ചിത്രം പങ്കുവെച്ചത്.

എന്തായാലും താരങ്ങളുടെ ഒന്നിച്ചുള്ള ചിത്രം കണ്ട് എന്താണ് കുക്ക് ചെയ്യുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രണ്ടാം ലവ് ആക്ഷന്‍ ഡ്രാമയാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന അന്വേഷണത്തിലാണ് ആരാധകര്‍. എന്നാല്‍ അതിനൊപ്പം തന്നെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഇനി വല്ല ബക്കറ്റ് ചിക്കനും ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അത് നല്ല പ്ലാനായിരുന്നെന്നും എന്നാല്‍ തങ്ങളുടെ കണ്ടുമുട്ടല്‍ കുറച്ചു നേരം മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് അജു മറുപടി നല്‍കിയത്.

കൂട്ടത്തില്‍ ധ്യാന്‍ മാത്രമാണ് മാസ്ക് ധരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മാസ്ക് എവിടെയെന്നും ചോദിക്കുന്നവരുണ്ട്.

shortlink

Related Articles

Post Your Comments


Back to top button