Uncategorized

വിവിധ ജില്ലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടുപാടിയും ആശംസകള്‍ നേര്‍ന്നും നന്ദി പറഞ്ഞും ഉണ്ണി മുകുന്ദന്‍

കോവിഡ് പ്രതിരോധത്തിനായി അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ പറഞ്ഞും അഭിനന്ദനങ്ങള്‍ ആറിയിച്ചും നടന്‍ ഉണ്ണി മുകുന്ദന്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആരോഗ്യപ്രവര്‍ത്തകരുമായാണ് താരം വീഡിയോ കോളിലൂടെ നന്ദി അറിയിച്ചത്. കൂടാതെ ഇവരോടൊപ്പം പാട്ടുപാടിയും താരം ഇവരൊപ്പം ചേര്‍ന്നു.

വിവിധ ജില്ലകളില്‍ നിന്നുള്ള യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്‍ഹീറോകളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു! കോവിഡ് 19 നെതിരായ ഈ പോരാട്ടത്തില്‍ പകലും രാത്രിയും ജോലി ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി! നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂടുതല്‍ ശക്തി ലഭിക്കട്ടെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി. കെ കെ ശൈലജ ടീച്ചര്‍, ഡോ. ഷിനു – ആരോഗ്യ സേവന അഡീഷണല്‍ ഡയറക്ടര്‍, ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി എന്നാണ് താരം വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

https://www.facebook.com/IamUnniMukundan/videos/163140475136453

ഉണ്ണി മുകുന്ദന് പുറമേ ആരാധകരും അഭിനന്ദനങ്ങളുമായി രംഗത്ത് എത്തി. ഓണ്‍ലൈനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിച്ചതും വിശേഷങ്ങള്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button