GeneralKollywoodLatest News

‘വിശപ്പ് രോഗത്തിന് വാക്‌സിന്‍ കണ്ടെത്തിയിരുന്നെങ്കില്‍’; വിജയ് സേതുപതിയ്ക്ക് മറുപടിയുമായി സംവിധായകന്‍

വിശപ്പാണ് ആളുകളെ കഠിനാധ്വാനം ചെയ്യിക്കുന്നത്. വിശപ്പ് മാത്രമാണ് ആളുകളെ പരസ്പരം അനുകമ്ബയുള്ളതും സഹാനുഭൂതിയുള്ളതും ആക്കുന്നത് വിശപ്പാണ്

വിശപ്പിനുള്ള വാക്‌സിന്‍ കണ്ടെത്തിയിരുന്നെങ്കില്‍ എന്ന് നടന്‍ വിജയ് സേതുപതി പങ്കുവച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ നടന്റെ ഈ അഭിപ്രായത്തോട് വിയോജിച്ചും അനുകൂലിച്ചും ആരാധകരും സിനിമാതാരങ്ങളും രംഗത്തെത്തി.

“വിശപ്പ് ഒരു രോഗമാണ്.ഒരു വാക്‌സിന്‍ കണ്ടെത്തിയാല്‍ നന്നായിരിക്കും.” എന്നായിരുന്നു സേതുപതിയുടെ ട്വീറ്റ്. വിശപ്പില്ലാതെ ലോകം ഇതുപോലെയാകില്ല എന്നാണ് സേതുപതിയുടെ ട്വീറ്റിന് മറുപടിയുമായി സംവിധായകന്‍ മോഹനന്‍ ജി എത്തിയിരിക്കുന്നത്.

വിശപ്പാണ് ആളുകളെ കഠിനാധ്വാനം ചെയ്യിക്കുന്നത്. വിശപ്പ് മാത്രമാണ് ആളുകളെ പരസ്പരം അനുകമ്ബയുള്ളതും സഹാനുഭൂതിയുള്ളതും ആക്കുന്നത് വിശപ്പാണ്. പട്ടിണി നശിച്ചാല്‍ ലോകവും നശിപ്പിക്കപ്പെടുമെന്നും സംവിധായകന്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button