Latest NewsNEWS

ഇതവന്‍ തന്നെയാണോ ? ബാലതാരത്തിന്റെ പുതിയ ലുക്ക് കണ്ട് വിശ്വസിക്കാനാവാതെ തലയില്‍ കൈവച്ച് ആരാധകര്‍

ധനഞ്ജയ് എന്ന പേര് കേട്ടാല്‍ പലര്‍ക്കും മനസ്സിലാകില്ല. എന്നാല്‍ മമ്മൂട്ടി ചിത്രമായ ഡാഡി കൂള്‍ എന്ന ഒറ്റ ചിത്രം മതി ബാലതാരമായി എത്തിയ ധനഞ്ജയ് യെ മലയാളികള്‍ക്ക് പിടികിട്ടാന്‍. എന്നിട്ടും മനസിലായില്ലെങ്കില്‍ ട്രിവാന്‍ഡ്രം ലോഡ്ജിലെ കണ്ണിനുള്ളില്‍ നീ കണ്‍മണി എന്ന ഗാനരംഗം മതി. ജനശ്രദ്ധ ഇത്തയേറെ ഗാനരംഗവും പ്രണയരംഗവും ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടുണ്ടാകില്ല. ബാലതാരത്തമായി തന്നെ ഏറ്റവും മികച്ച വേഷങ്ങള്‍ ചെയ്ത് മലയാളി മനസില്‍ കയറി പറ്റാന്‍ ഈ താരത്തിന് സാധിച്ചു.

എന്നാല്‍ പിന്നീട് താരത്തിനെ കുറിച്ച് വലിയ സൂചനകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ വീണ്ടും ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. താരം പങ്ക് വച്ച് ചിത്രങ്ങള്‍ കണ്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. ബാലതാരത്തില്‍ നിന്ന് ഒരു ചുള്ളന്‍ പയ്യനായി മാറിയിരിക്കുകയാണ് താരം. താടിയും മീശയും എല്ലാം വച്ച് കിടിലം ലുക്കിലാണ് താരം.

https://www.instagram.com/p/B-t3nqPJVsw/

ഇപ്പോളും പലര്‍ക്കും ഇത് ആ ധനഞ്ജയ് തന്നെ ആണോ എന്ന സംശയവുമുണ്ട്. ആളങ്ങ് മാറിപ്പോയല്ലോ, എന്നും പൊളി ലുക്കായി എന്നെല്ലാം ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ബാലതാരത്തില്‍ നിന്നുമുള്ള ഈ മാറ്റം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.

https://www.instagram.com/p/B_0sEnzJ4xb/

https://www.instagram.com/p/B_TMnKwpd0J/

shortlink

Related Articles

Post Your Comments


Back to top button