BollywoodLatest News

മദ്യക്കുപ്പികളുമായി നടി രാകുല്‍ പ്രീത്? മറുപടിയുമായി നടി

കൈയ്യില്‍ കുപ്പികളുമായി കാറിനടുത്തേക്ക് പോകുന്ന വീഡിയോ ചര്‍ച്ചയായതോടെ മറുപടിയുമായി രാകുല്‍ എത്തിയിരിക്കുകയാണ്

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം നടപ്പിലാക്കിയ ലോക് ഡൌണില്‍ മദ്യശാലകള്‍ അടച്ചിട്ടിരുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചില ഇളവുകളോടെ പല സംസ്ഥാനങ്ങളും മദ്യശാലകള്‍ തുറക്കുകയും ചെയ്തു. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുകയാണ് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീതിന്റെ വീഡിയോ

ലോക്ഡൗണില്‍ മദ്യം വാങ്ങി കാറിനടുത്തേക്ക് പോകുന്ന നടി രാകുല്‍ പ്രീതിന്റെ വീഡിയോ വൈറല്‍. “എന്താണ് രാകുല്‍ പ്രീത് ലോക്ഡൗണിനിടെ വാങ്ങുന്നത്? മദ്യം വാങ്ങുകയായിരുന്നു?” എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

നടിയ്ക്ക് എതിരെ മോശം അഭിപ്രായം പങ്കുവയ്ക്കുകയാണ് പലരും. എന്നാല്‍ കൈയ്യില്‍ കുപ്പികളുമായി കാറിനടുത്തേക്ക് പോകുന്ന വീഡിയോ ചര്‍ച്ചയായതോടെ മറുപടിയുമായി രാകുല്‍ എത്തിയിരിക്കുകയാണ് “മെഡിക്കല്‍ സ്റ്റോറില്‍ മദ്യം വില്‍ക്കുമെന്ന കാര്യം എനിക്കറിയില്ലായിരുന്നു” എന്ന ക്യാപ്ഷനോടെ നടി വീഡിയോ റീട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button