BollywoodLatest NewsNEWS

ഇതാരാണെന്ന് മനസിലായോ ? കുട്ടിക്കാലത്തെ മനോഹരമായ ഒരു ഓര്‍മ്മ പങ്കുവച്ച് ബോളിവുഡ് താരം

രാജ്യം ലോക്ക് ഡൗണിലായതോടെ സമയം തള്ളി നീക്കാന്‍ കുട്ടിക്കാലത്തെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് താരങ്ങള്‍ അടക്കമുള്ളവര്‍ ചെയ്യുന്നത്. ഇപ്പോഴിതാ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് നടിയെന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരം മാധുരി ദീക്ഷിത്.

സഹോദരിക്കൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോയാണ് മാധുരി ദീക്ഷിത് ഷെയര്‍ ചെയ്തിരിക്കുന്നത്. സഹോദരിക്കൊപ്പമുള്ള മനോഹരമായ ഓര്‍മ്മയാണ് ഇത്. ഞങ്ങള്‍ എപ്പോഴും സ്‌കൂള്‍ തലത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. കുട്ടിക്കാലത്തെ മനോഹരമായ ഒരു ഓര്‍മ്മയാണ് ഷെയര്‍ ചെയ്യുന്നതെന്നും ആരാധകരുടെ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവയ്ക്കൂവെന്നും മാധുരി ദീക്ഷിത് പറയുന്നു. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button