Latest NewsNEWS

എ ആര്‍ റഹ്മാന്റെ സൂപ്പര്‍ഹിറ്റ് ഗാനവുമായി ജോസഫിലെ നായിക

ജോജൂ ജോര്‍ജ് നായകനായി എത്തിയ ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നായികയാണ് ആത്മിയ. താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ബോംബെയിലെ മലരോട് മലരിങ്ങ് എന്നു തുടങ്ങുന്ന ഗാനം ശ്രുതി മധുരമായി ആലാപിക്കുന്ന ആത്മിയ ആരാധകരുടെ ശ്രദ്ധ കവരുകയാണ്. താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. എആര്‍ റഹ്മാന്റെ സംഗീതത്തില്‍ സുജാത പാടിയ ഗാനമാണ് ഇത്. ഗാനത്തിന്റെ ഫീല്‍ ഒട്ടും നഷ്ടപ്പെടാതെ മനോഹരമായി തന്നെയാണ് ആത്മിയ പാടിയിരിക്കുന്നത്.

https://www.instagram.com/p/B_9sTO2pHB8/?utm_source=ig_embed

കണ്ണൂര്‍ സ്വദേശിയായ ആത്മിയയുടെ സിനിമാ അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. മാംഗ്ലൂരില്‍ സ്ഥിര താമസമായ താരം ജോസഫിലെ നായികാ വേഷത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ മാര്‍കോണി മത്തായി എന്ന ചിത്രത്തിലും ആത്മിയ നായികയായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button