Latest NewsNEWS

ആരാധകന് കോവിഡ് ; ആശ്വാസ വാക്കുകളുമായി ചിമ്പു

ലോക്ഡൗണില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചതിനാല്‍ സിനിമാത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയാണ് ചലച്ചിത്ര മേഖലയില്‍ ഉള്ളവര്‍. മാനാട് എന്ന പുതിയ ചിമ്പു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള നടനാണ് ചിമ്പു. ഇവരെ ഒട്ടും നിരുത്സാഹപ്പെടുത്താത്ത നടനും കൂടിയാണ് താരം. അതുപോലെ അവര്‍ ചെയ്യുന്ന നല്ല പ്രവൃത്തികളെ അംഗീകരിക്കാനും നന്ദി പറയാനും മടിക്കാത്ത താരം കൂടിയാണ് ചിമ്പു.

ഇപ്പോള്‍ ഇതാ തന്റെ ആരാധകന് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് താരം അയാളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പരിശോധനകള്‍ക്കിടയിലും ക്ഷമയും ആത്മവിശ്വാസവും കൈവിടരുതെന്നും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.ഗൂഡല്ലൂരിലെ ചിമ്പുവിന്റെ ഫാന്‍സ് ക്ലബ് പ്രസിഡന്റിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ഒരാഴ്ച്ചയിലധികമായി ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments


Back to top button