Latest NewsNEWS

കാന്‍സര്‍ ബാധിച്ചതോടെ അദ്ദേഹത്തിന് ഞാനൊരു ബാധ്യതയായി മാറി ; കമല്‍ഹാസനുമായി പിരിയാനുള്ള കാരണം തുറന്നു പറഞ്ഞ് ഗൗതമി

തെന്നിന്ത്യയില്‍ സിനിമാലോകത്തെ പ്രിയങ്കരിയായ നടിയാണ് ഗൗതമി. നേരത്തെ ഒരു വിവാഹം കഴിച്ച് ആ ബന്ധത്തില്‍ ഒരു മകളുണ്ടായിരുന്ന ഗൗതമി നടന്‍ കമല്‍ഹാസനുമായി ലിവിങ്ങ് ടുഗെദറിലയിരുന്നു. പത്തു വര്‍ഷത്തോളം ഒന്നിച്ച് താമസിച്ച ഇരുവരും 2016ല്‍ പിരിയുകയായിരുന്നു. ഇവരുട ബന്ധം പോലെ വേര്‍പിരിയലും ആരാധകരില്‍ അമ്പരപ്പ് ഉണ്ടാക്കി. ഇപ്പോള്‍ ഇതാ വേര്‍ പിരിയുന്ന കാര്യം വ്യക്തമാക്കിയ ഗൗതമി തന്നെ തങ്ങള്‍ തമ്മില്‍ പിരിയാനുള്ള കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ്.

കാന്‍സര്‍ ബാധിച്ചതോടെ കമല്‍ഹാസന് താനൊരു ബാധ്യതയായി മാറിയിരിക്കാമെന്നും അഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ താല്പര്യം ഇല്ലാത്തതിനാലാണ് കമലുമായി പിരിയാന്‍ തീരുമാനിച്ചതെന്നും ഗൗതമി ബ്ലോഗിലൂടെ വെളിപ്പെടുത്തി. ആത്മാര്‍ത്ഥതയും പരസ്പര ബഹുമാനവും നിലനിര്‍ത്താന്‍ കഴിയാതെ പോയതിനെ തുടര്‍ന്നാണ് ബന്ധം തുടരാന്‍ താല്‍പര്യമില്ലാതായതെന്നും ഗൗതമി പറയുന്നു. എന്നാല്‍ തങ്ങളുടെ ദാമ്പത്യ ജീവിതം തകര്‍ത്തത് കമലിന്റെ മകളാണ് എന്നുള്ള വാര്‍ത്തകള്‍ അന്ന് പുറത്തു വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ വ്യാജമാണെന്നും ശ്രുതിയും അക്ഷരയും വളരെ നല്ല പെണ്‍കുട്ടികളാണെന്നും ഗൗതമി കുറിച്ചു.

കമലുമൊത്ത് ഒന്നിച്ച് ജീവിക്കുന്നതിനിടയിലാണ് ഗൗതമിക്ക് കാന്‍സര്‍ ബാധിച്ചത്. താരത്തിന് 35ാം വയസ്സിലാണ് സ്തനാര്‍ബുദം ബാധിച്ചത്. നാല് വര്‍ഷത്തെ തുടര്‍ച്ചയായുളള ചികില്‍സയിലൂടെ താരം രോഗത്തില്‍ നിന്നും മുക്തയായി. രോഗത്തെ ഭയപ്പെടാതെ സധൈര്യം നേരിടുകയാണ് വേണ്ടതെന്നും കാന്‍സര്‍ വിന്നര്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഗൗതമി പറയാറുണ്ട്. കമല്‍ഹാസനും കാന്‍സര്‍ ബാധിച്ച ഗൗതമിക്ക് മികച്ച രീതിയില്‍ പരിചരണം നല്‍കിയെന്നാണ് അന്ന് വാര്‍ത്തകള്‍ പുറത്തെത്തിയത്. എന്നാല്‍ അങ്ങനെയല്ലെന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഗൗതമി ഇപ്പോള്‍. നിയമപരമായി ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും 2016 ഒക്ടോബറില്‍ ബന്ധം പിരിയുന്നതായി ഇവര്‍ അറിയിക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button