Latest NewsNEWS

ഇത്തരം സംഭവങ്ങള്‍ അവരുടെ ജീവന്‍ അപകടത്തിലാക്കുന്നു ; ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മുന്നിട്ടിറങ്ങാന്‍ സൊനാക്ഷി സിന്‍ഹ

കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ രംഗത്ത്. ആശുപത്രികള്‍ പിപിഇ കിറ്റുകളുടെ കുറവ് നേരിടുന്നതിനാല്‍ കിറ്റുകള്‍ സമാഹരിക്കാമെന്ന പ്രചാരണവുമായിട്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രികളില്‍ കിറ്റുകളുടെ കുറവ് നിര്‍ഭാഗ്യകരമാണെന്നും അതിനാല്‍ തന്റെ എല്ലാ ആരാധകരും മുന്നോട്ടു വന്ന് പിപിഇ കിറ്റുകള്‍ ഉദാരമായ സംഭാവന ചെയ്യാണമെന്നും സോനാക്ഷി പറഞ്ഞു.

”നമ്മുടെ ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാ ആരോഗ്യ പരിപാലന വിദഗ്ധരും നമ്മളെ സംരക്ഷിക്കുന്നതിനും എല്ലാ രോഗികളെയും പരിചരിക്കുന്നതിനുമായി അവരുടെ ജീവന്‍ അപകടത്തിലാക്കുന്നു. മറ്റുള്ളവരെ രക്ഷിക്കാന്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒന്നും തന്നെയില്ലെന്ന് ഞാന്‍ കരുതുന്നു” എന്ന് സോനാക്ഷി പറയുന്നു.

https://twitter.com/sonakshisinha/status/1256225927006126081

‘നിര്‍ഭാഗ്യവശാല്‍, ആശുപത്രികള്‍ പിപിഇ കിറ്റുകളുടെ കുറവ് നേരിടുന്നു, ഇത് നമ്മുടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും ജീവന്‍ അപകടത്തിലാക്കുന്നുവെന്നും ഈ കാമ്പയ്നിലൂടെ, എന്റെ എല്ലാ ആരാധകരോടും മുന്നോട്ട് വന്ന് പിപിഇ കിറ്റുകള്‍ ഉദാരമായി സംഭാവന ചെയ്യാണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, അവര്‍ക്ക് കഴിയുന്നത്ര പിപിഇ കിറ്റുകള്‍ ലഭിക്കുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇത് സമയത്തിന്റെ ആവശ്യകതയാണ്, നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് ഈ യുദ്ധം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ എന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button