Latest NewsNEWS

മണിഹയ്സ്റ്റ് ഇന്ത്യന്‍ പതിപ്പിന് അനുയോജ്യരായവരെ തെരഞ്ഞെടുത്ത് ചിത്രത്തിന്റെ സംവിധായകന്‍

ഈ ലോക്ക് ഡൗണില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ടെലിവിഷന്‍ സീരീസാണ് ‘ലാ കാസ ഡെ പാപല്‍’. ഒരു പക്ഷെ ഈ ഒരു പേരു കേട്ടാല്‍ ആര്‍ക്കും മനസ്സിലാകണമെന്നില്ല. മറിച്ച് ‘മണി ഹയ്സ്റ്റ്’ എന്ന് കേട്ടാല്‍ തിരിച്ച് ഒരു ചോദ്യവുമുണ്ടാകില്ല. അത്രയ്ക്ക് വലിയ തരംഗമാണ് ഈ സ്പാനിഷ് ക്രൈം ഡ്രാമ സിരീസ് ഇന്ത്യയിലും ഉണ്ടാക്കിയിരിക്കുന്നത്. ലോക്ക് ഡൗണിനിടെ എത്തിയ നാലാം സീസണ്‍ ഇന്ത്യയില്‍ ആ സമയത്ത് ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ടെലിവിഷന്‍ സിരീസ് ആണ്.

സീരീസിലെ പ്രധാനകഥാപാത്രമായ പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള, തങ്ങളുടെ പ്രിയ കഥാപാത്രങ്ങളെ ഇന്ത്യന്‍ സിനിമയിലെ ഇഷ്ടതാരങ്ങളായി കാണാനുള്ള ആഗ്രഹം നിരവധിപേര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആരാധകര്‍ക്കിടയില്‍ മാത്രമല്ല ആയുഷ്മാന്‍ ഖുറാനയെപ്പോലെ ചില താരങ്ങളും സമാന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മണി ഹയ്സ്റ്റിന് ഒരു ഇന്ത്യന്‍ റീമേക്ക് ഉണ്ടാവുമോ എന്നതാണ്.

ഇപ്പോള്‍ ഇതാ അങ്ങനെയൊരു റീമേക്ക് വന്നാല്‍ ആരാവും പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ക്ക് അനുയോജ്യര്‍ എന്നു പറയുകയാണ് ഷോയുടെ സംവിധായകന്‍ അലക്‌സ് റോഡ്രിഗോ. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ചുള്ള ചോദ്യത്തിന് രസകരമായ തെരഞ്ഞെടുപ്പുകള്‍ നടത്തിയത്. അഭിമുഖകാരന്‍ കാണിച്ച താരങ്ങളുടെ ഫോട്ടോകളില്‍ നിന്ന് കഥാപാത്രങ്ങളുടെ അപ്പിയറന്‍സിന് യോജിക്കുന്നവരെ തെരഞ്ഞെടുക്കുകയായിരുന്നു അലക്‌സ്.

ഒരു ഇന്ത്യന്‍ റീമേക്ക് വന്നാല്‍ പ്രൊഫസറുടെ റോളിലേക്ക് താന്‍ കാസ്റ്റ് ചെയ്യുക വിജയ് യെ ആയിരിക്കുമെന്ന് അലക്‌സ് പറഞ്ഞു. അദ്ദേഹത്തെപ്പോലെ ആയുഷ്മാന്‍ ഖുറാനയും പ്രൊഫസറുടെ വേഷത്തിലേക്ക് അനുയോജ്യനായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ബൊഗോട്ടയുടെ റോളിലേക്ക് അജിത്തും ബെര്‍ലിനായി ഷാരൂഖ് ഖാനും വന്നാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. ഡെന്‍വറായി രണ്‍വീര്‍ സിംഗിനെയും ടമായൊയായി മഹേഷ് ബാബുവിനെയുമാണ് അലക്‌സ് തെരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button