Latest NewsNEWS

ഇത്രേം ഡോക്ട്രേറ്റ് ഒക്കെ ഉള്ള ആളല്ലേ, ഇതൊന്നു പോയി ചെയ്തു കാണിക്ക് ; രജിത് കുമാറിനെ വെല്ലുവിളിച്ച് ദയ

ഇക്കഴിഞ്ഞ ബിഗ്‌ബോസ്സ് സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു ദയ അശ്വതി സമൂഹമാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്ന ആളാണ്. മിക്കപ്പോളും ബിഗ് ബോസ്സില്‍ ഒപ്പം ഉണ്ടായിരുന്നവരെക്കുറിച്ചുള്ള വിമര്‍ശനങ്ങളും പിന്തുണയും ദയ പങ്കിടാറുണ്ട്. ഇപ്പോള്‍ താരം വീണ്ടും എത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ. ഇത്തവണ ദയ എത്തിയത് ബിഗാബോസ്സ് ഷോയില്‍ ഏറെ ജനപിന്തുണ ഉണ്ടായിരുന്ന ഡോ. രജിത്ത് കുമാറിനെ വെല്ലുവിളിക്കാന്‍ വേണ്ടിയാണ്. ലൈവ് പുറത്തു വന്നയുടന്‍ രജിത് ഫാന്‍സ് സൈബര്‍ അറ്റാക്കും തുടങ്ങി കഴിഞ്ഞു.

ഇപ്പോഴാണ് ഒരു മാധ്യമത്തില്‍ രജിത് സാറിനെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് കാണാന്‍ ഇട ആയത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ദയ ലൈവ് തുടങ്ങിയത്. എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങുമ്പോള്‍ ദൈവ വിശ്വാസിയായ എനിക്ക് കൊറോണ തൊട്ട് തീണ്ടില്ല എന്നു പറഞ്ഞു. അപ്പോള്‍ മറ്റുള്ളവര്‍ക്ക് കൊറോണ വരും എന്നല്ലേ അര്‍ത്ഥമെന്നും അങ്ങനെ ദൈവ വിശ്വാസി ആയ അദ്ദേഹത്തോട് തനിക്ക് പറയാനുള്ളത് കൊറോണ ഇല്ലാത്ത ഒരാളുടെ അടുത്തേക്ക് മാസ്‌ക്കും സാനിട്ടൈസറും ഒന്നും ഇല്ലാതെ ഒന്ന് ശുശ്രൂഷിക്കാന്‍ പോയി നോക്ക് എന്നും ഇത്രയും ദൈവ വിശ്വാസി അല്ലെ, എങ്കില്‍ കൊറോണ രോഗികളെ ഒന്ന് പോയി കെട്ടിപിടിച്ചു കാണിക്കെന്നും ദയ പറഞ്ഞു

ഇത്രയും ഡോക്ടര്‍മാര്‍ ശ്രദ്ധയോടെ പെരുമാറുമ്പോള്‍ ഇത്രേം ഡോക്ട്രേറ്റ് ഒക്കെ ഉള്ള ആളല്ലേ, ഇതൊന്നു പോയി ചെയ്തു കാണിക്കെന്നും താന്‍ വെല്ലുവിളിക്കുകയാണെന്നും ദയ പറയുന്നു. സാര്‍ ഇതൊന്നു പോയി ചെയ്തു കാണിക്കൂ. ഞാന്‍ എന്തായാലൂം വിവരം ഇല്ലാത്ത ആളാണ്. അതൊക്കെ നിങ്ങള്‍ പറഞ്ഞു ഉണ്ടാക്കിയിട്ടുണ്ടല്ലോയെന്നും രജിത് തന്നെ പറ്റി എന്ത് പറഞ്ഞുണ്ടാക്കിയാലും തനിക്ക് അത് പ്രശ്‌നം അല്ലെന്നും ഈ കാര്യത്തില്‍ താന്‍ രജിതിനെ പിന്തുണക്കില്ലെന്നും ദയ വ്യക്തമാക്കി.

ഇത്രയും വിവരം ഉള്ള വ്യക്തി എന്തിനു വിവരം കേട്ട വര്‍ത്തമാനം പറയുന്നു. പലപ്പോഴും ഇത്തരം വിവരം കെട്ട വര്‍ത്തമാനം രജിതിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും ഇത് കൊറോണ രോഗികളെ മുഴുവനും ആക്ഷേപിക്കുന്ന ഒരു പ്രസ്താവന തന്നെയാണ്. എത്ര തിരുത്തിയിട്ടും കാര്യമില്ല. കാരണം കൊറോണ വ്യാപിച്ചവരെ എല്ലാം കൂടിയാണ് സാര്‍ അപമാനിച്ചിരിക്കുന്നതെന്നും പത്താം ക്ലാസ്സ് മാത്രം ഉള്ള ദയ ആയിരുന്നു ഇത് പറഞ്ഞിരുന്നത് എങ്കില്‍ വിവരക്കേട് എന്ന് പറയാമായിരുന്നു. ഇത്രയും ഡോക്ട്രേറ്റ് ഒക്കെ ഉള്ള ആളല്ലേ ഇത് പറഞ്ഞത് ഇതിനെ വിവരക്കേട് എന്ന് പറയാനും ആകില്ലല്ലോയെന്നും ദയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button