Latest NewsNEWS

സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രിയ വാര്യര്‍ തരംഗം

മലയാളികള്‍ എന്നല്ല മിക്ക ഇന്ത്യക്കാര്‍ക്കിടയിലും ഒരു സമയത്ത് കണ്ണിറുക്കല്‍ കൊണ്ട് ട്രെന്‍ഡ് ആയി മാറി ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് പ്രിയ പി. വാര്യര്‍. ഇന്ത്യയില്‍ എന്നല്ല പുറം രാജ്യങ്ങളിലും താരം തരംഗം സൃഷ്ടിച്ചിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതോടെ സോഷ്യല്‍ മീഡിയ തന്നെ താരത്തെ താഴ്ത്തി കെട്ടി. എന്നാലും ഇപ്പോള്‍ ബോളിവുഡില്‍ മികച്ച റോളുകള്‍ താരത്തിന് ലഭിക്കുന്നുണ്ട്. കണ്ണിറുക്കലിന് ശേഷം താരം നിറഞ്ഞ് നിന്നത് ട്രോളുകളിലൂടെ ആയിരുന്നു. എന്നാല്‍ വീണ്ടും ഒരിടളവേളയ്ക്ക് ശേഷം താരം സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. ഇപ്പോള്‍ പ്രിയയുടെ വീഡിയോയാണ് സോഷ്ല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ലോക്ഡൗണ്‍ കാലത്ത് വീട്ടിലാണ് താരം. എങ്കിലും ടിക്ടോകില്‍ താരം സജീവമാണ്. വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമങ്ങളില്‍ ദിവസവും പങ്കു വയ്ക്കുന്നത്. ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ ഡയലോഗ് വച്ച് പ്രിയ ചെയ്ത ടിക്ടോക്ക് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജഗതിയും ബിന്ദു പണിക്കരും മത്സരിച്ച് കോമഡി ചെയ്ത സിനിമയിലെ ഒരു രംഗമാണ് താരം ചെയ്തിരിക്കുന്നത്.

സിനിമയോളം തന്നെ ഹിറ്റായ ഒന്നായിരുന്നു കുന്തമോ.. എന്നു തുടങ്ങുന്ന ഡയലോഗ്. ഇതാണ് താരം രസകരമായി ചെയ്തിരിക്കുന്നത്. ഈ വിഡിയോ കൂടാതെ മറ്റു നിരവധി ടിക്ടോക്ക് വീഡിയോകളും പ്രിയ ചെയ്യുന്നുണ്ട്. എല്ലാ വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

https://www.instagram.com/p/B_45b5xArmq/

https://www.instagram.com/p/B_441JpADYT/

https://www.instagram.com/p/B_45-teAsIN/

 

shortlink

Related Articles

Post Your Comments


Back to top button