CinemaGeneralLatest NewsMollywoodNEWS

ഞാന്‍ നാളെ മരിച്ചു പോയാലും എനിക്കുള്ള സ്മാരകങ്ങളാകും അതൊക്കെ:തഗ് ലൈഫ് സൃഷ്ടിക്കുന്ന കുട്ടികളെ ചേര്‍ത്ത് നിര്‍ത്തി നടന്‍ മാമുക്കോയ

ഭൂരിഭാഗം കഥാപാത്രങ്ങളും ഇരുപത് വര്‍ഷം മുന്‍പുള്ള സിനിമയില്‍ നിന്നുള്ളവയാണ്

തഗ് ലൈഫ് എന്ന ന്യൂജെന്‍ പ്രൊഡക്റ്റ്  സമൂഹ മാധ്യമങ്ങളില്‍ വിലസുമ്പോള്‍ അവരുടെ പ്രധാന സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ മാമുക്കോയ. തഗ് ലൈഫ്  എന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന നടന്‍ മാമുക്കോയയുടെ സിനിമാ കൗണ്ടറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടുമ്പോള്‍ അതിനെ എങ്ങനെ നോക്കി കാണുന്നുവെന്ന ചോദ്യത്തിന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയാണ് മാമുക്കോയ.

“സ്വപ്നത്തില്‍ പോലും ഇങ്ങനെയൊരു വൈറല്‍ താരമാകുമെന്ന് കരുതിയില്ല. ഏതോ കുറേ വിരുതന്മാര്‍ നല്ല കൗണ്ടര്‍ ഡയലോഗുകള്‍ കണ്ടെത്തി എഡിറ്റ് ചെയ്തു ഒപ്പിച്ച പണിയാണ്. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കണ്ടു ആള്‍ക്കാര്‍ക്ക് ഇത്തിരി ആശ്വാസം കിട്ടുന്നു എന്നറിയുമ്പോള്‍ സന്തോഷം. എന്നാല്‍ അപ്പുറം കൊറോണയുടെ ഭീതിയുള്ളത് കൊണ്ട് മനസ്സ് നിറഞ്ഞു ആസ്വദിക്കാനും പറ്റുന്നില്ല. തഗ് ലൈഫ് വീഡിയോകള്‍ എഡിറ്റ് ചെയ്തു പലരും എനിക്ക് അയച്ചു തരാറുണ്ട്. ഭൂരിഭാഗം കഥാപാത്രങ്ങളും ഇരുപത് വര്‍ഷം മുന്‍പുള്ള സിനിമയില്‍ നിന്നുള്ളവയാണ്. അന്ന് ആ കഥാപാത്രങ്ങള്‍ ഇത്ര ആഘോഷിക്കപ്പെട്ടിട്ടില്ല. അന്ന് ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത ന്യൂജനറേഷന്‍ കുട്ടികളാണ് ആ കഥാപാത്രങ്ങളുടെ ഡയലോഗ് ഇഷ്ടപ്പെട്ട് അത് എഡിറ്റ്‌ ചെയ്തു വീഡിയോകളാക്കി ആഘോഷിക്കുന്നത്. നാളെ ഞാന്‍ മരിച്ചു പോയാലും അതിനു ശേഷം വരുന്ന തലമുറയും ഈ സിനിമകളെല്ലാം വീണ്ടും ആഘോഷിക്കുമെന്നെനിക്ക് ഉറപ്പുണ്ട്. എനിക്കുള്ള സ്മാരകങ്ങളായി അത്തരം വീഡിയോകള്‍ മാത്രം മതിയല്ലോ”.

shortlink

Related Articles

Post Your Comments


Back to top button