CinemaKollywoodLatest NewsNew ReleaseNEWS

ജ്യോതിക ചിത്രത്തിന് പിന്നാലെ കീര്‍ത്തി സുരേഷ് ചിത്രവും ഡയറക്ട് ഒടിടി റിലീസിന്

രാജ്യത്ത് ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്‍ തീയേറ്റര്‍ ഒഴിവാക്കിയുള്ള ഡയറക്ട് ഒടിടി റിലീസിന്. ചെയ്യുക. നേരത്തെ ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ ആമസോണ്‍ പ്രൈമില്‍ നേരിട്ടു റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തമിഴ്‌നാട്ടിലെ തീയേറ്റര്‍ ഉടമകള്‍ രംഗത്തെത്തുകയും ചിത്രത്തിന്റെ നിര്‍മ്മാതാവായ നടന്‍ സൂര്യ അഭിനയിക്കുന്നതോ നിര്‍മ്മിക്കുന്നതോ ആയ ഒരു ചിത്രത്തിനും റിലീസിന് തീയേറ്റര്‍ നല്‍കില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മ്മിക്കുന്ന കീര്‍ത്തി സുരേഷ് ചിത്രവും ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നത്.

ചര്‍ച്ചകള്‍ ലക്ഷ്യത്തിലെത്തിയാല്‍ ആമസോണ്‍ പ്രൈമില്‍ പെന്‍ഗ്വിന്റെ തമിഴിനൊപ്പം തെലുങ്ക് പതിപ്പും ജൂണില്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഫി റിപ്പോര്‍ട്ട് ചെയ്തു. മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം കാര്‍ത്തിക് പളനി.

shortlink

Related Articles

Post Your Comments


Back to top button