GeneralHollywoodLatest News

പ്രമുഖ നടിമാരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടപ്പെട്ടു

പ്രിയങ്ക ചോപ്ര ഉള്‍പ്പടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളുടെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കി.

പ്രമുഖ താരങ്ങളുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രിയങ്ക ചോപ്ര ഉള്‍പ്പടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളുടെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കി. യുഎസിലെ വമ്പന്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ലോ ഫേം ഹാക്ക് ചെയ്യപ്പെട്ടതാണ് ഹോളിവുഡിലെ സെലിബ്രിറ്റികളുടെ വിവരം ചോരാന്‍ കാരണമായത്.

പ്രിയങ്കയെ കൂടാതെ ലേഡി ഗാഗ, മഡോണ, നിക്കി മിന്‍ജല്‍, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍ ഉള്‍പ്പടെ നിരവധി പേരുടെ വ്യക്തിവിവരങ്ങളാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രബ്മാന്‍ ഷയര്‍ മെസലസ് ആന്‍ഡ് സാക്‌സ് (ജിഎസ്‌എം ലോ ഡോട്ട് കോം) എന്ന കമ്ബനിയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നത്. കമ്ബനിയില്‍ നിന്ന് 756 ജിബി ഡാറ്റയാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ താരങ്ങളുടെ അഡ്രസും ഫോണ്‍ നമ്ബറുകളും ഇമെയില്‍ അഡ്രസും പുറത്തുവിടാനാവാത്ത കരാറുകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

Tags

Related Articles

Post Your Comments


Back to top button
Close
Close