മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ ബിക്കിനി ധരിക്കാന്‍ തനിക്ക് ധൈര്യം നല്‍കിയത് അമ്മയാണെന്ന് രാകുല്‍ പ്രീത് സിങ്

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഹിന്ദി, തമിഴ് , തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ തെന്നിന്ത്യന്‍ താരമാണ് രാകുല്‍ പ്രീത് സിങ്. താരം മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലും പങ്കെടുത്തിരുന്നു. ഇപ്പോള്‍ അന്നത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ് താരം. മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ ബിക്കിനി ധരിക്കാന്‍ തനിക്ക് ധൈര്യം നല്‍കിയത് അമ്മയാണെന്നാണ് നടി രാകുല്‍ പ്രീത് സിങ് തുറന്നു പറയുന്നത്.

2011-ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത് അമ്മയായിരുന്നുവെന്നും എന്നാല്‍ ബിക്കിനി ധരിക്കേണ്ടി വരുമെന്നും താന്‍ അതിന് തയാറായിട്ടില്ലെന്ന് അമ്മയോട് അന്ന് പറഞ്ഞപ്പോള്‍ ‘അതിനെന്താ.. നീ തയാറാകണം’ എന്നായിരുന്നു അമ്മയുടെ നിലപാട് എന്നും അമ്മയ്ക്ക് നല്ല ആത്മവിശ്വാസമായിരുന്നുവെന്നും രാകുല്‍ പ്രീത് സിങ് പറഞ്ഞു. പല കുട്ടികള്‍ക്കും മാതാപിതാക്കള്‍ ശരിയായ പിന്തുണ നല്‍കുന്നില്ല അതുകൊണ്ടാണ് താന്‍ ഇക്കാര്യം തുറന്നു പറയുന്നതെന്ന് താരം പറഞ്ഞു.

‘അച്ഛനും വലിയ പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കിയത്. ബിക്കിനി വാങ്ങാന്‍ പോകുമ്പോള്‍ ആകര്‍ഷകമായ നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നുവെന്നും ഇത്തരത്തിലുള്ള ശരിയായ പിന്തുണ മാതാപിതാക്കളില്‍ നിന്ന് പല കുട്ടികള്‍ക്കും ലഭിക്കുന്നില്ലെന്നും രാകുല്‍ പറഞ്ഞു.

Share
Leave a Comment