GeneralLatest NewsMollywood

പ്രണയത്തിന് രണ്ട് വര്‍ഷം!! ഭാര്യക്ക് വിവാഹവാര്‍ഷിക ആശംസയുമായി നടന്‍ ശ്രീജിത്ത്

രതി നിര്‍വേദം, ലിവിംഗ് ടുഗദര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശ്രീജിത്ത്‌ ഇപ്പോള്‍ കുടുംബവിളക്ക് എന്ന പരമ്പരയില്‍ വേഷമിടുന്നുണ്ട്.

സിനിമാ സീരിയല്‍ രംഗത്തെ സജീവതാരമാണ് ശ്രീജിത്ത് വിജയ്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരം. ഭാര്യയ്‌ക്കൊപ്പം വിവാഹസമയത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആശംസ അറിയിച്ചിരിക്കുകയാണ് ശ്രീജിത്ത്‌.

2018 മേയ് പന്ത്രണ്ടിനായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചന നമ്ബ്യാരും ശ്രീജിത്തും തമ്മില്‍ വിവാഹിതരായത്. വെഡ്ഡിങ് പ്ലാനെര്‍ ആയിരുന്നു അര്‍ച്ചന നമ്ബ്യാര്‍.

അര്‍ച്ചനയുടെ കഴുത്തില്‍ താലി കെട്ടുന്ന ചിത്രത്തിനൊപ്പം ഈ പ്രണയത്തിന് ഇന്ന് രണ്ട് ആണ്ട് ആയെന്നും അര്‍ച്ചനാ… നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും അടിക്കുറിപ്പായി താരം കൊടുക്കുന്നു. ഇതിന് താഴെ നടി ഗായത്രി സുരേഷ് അടക്കം നിരവധി ആളുകളാണ് അര്‍ച്ചനയ്ക്കും ശ്രീജിത്തിനും ആശംസകള്‍ അറിയിച്ച്‌ എത്തിയിരിക്കുന്നത്.

രതി നിര്‍വേദം, ലിവിംഗ് ടുഗദര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശ്രീജിത്ത്‌ ഇപ്പോള്‍ കുടുംബവിളക്ക് എന്ന പരമ്പരയില്‍ വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button