BollywoodGeneralLatest News

‘അയ്യേ, ഇതെന്തു മോശമാണ്’ ആദ്യമായി പോണ്‍വീഡിയോ സണ്ണി ലിയോണ്‍; പിന്നീട് ആരാധകര്‍ ഏറെയുള്ള പോണ്‍താരമായി

ആദ്യമായി ഒരു പോണ്‍ വീഡിയോ കാണാനിടയായ താരത്തിന് വെറുപ്പാണ് അനുഭവപ്പെട്ടത്

ഇന്ത്യയില്‍ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് സണ്ണി ലിയോണ്‍. 39-ാം ജന്മദിനം ആഘോഷിക്കുകയാണ് താരം. പ്രസവിക്കാതെ മൂന്നു മക്കളുടെ അമ്മ കൂടിയാണ് ഈ മുന്‍ പോണ്‍ താരം.

പോൺ താരമായി കരിയർ തുടങ്ങിയ സണ്ണി ലിയോൺ പൂജ ഭട്ടിന്റെ ജിസം 2വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. അതിനു പിന്നാലെ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേയ്ക്കും എത്തി. സണ്ണിയെ നായികയാക്കി രം​ഗീല എന്ന പേരിൽ ഒരു മലയാള ചിത്രവും ഒരുങ്ങുന്നുണ്ട്.‌

പോണ്‍ താരമായാണ് സണ്ണി ലിയോണ്‍ ഏറെ പ്രശസ്തി നേടിയത്.എന്നാല്‍ ആദ്യമായി ഒരു പോണ്‍ വീഡിയോ കാണാനിടയായ താരത്തിന് വെറുപ്പാണ് അനുഭവപ്പെട്ടതെന്ന് സണ്ണി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. പത്തു വയസ്സില്‍ ആദ്യമായി ഒരു പോണ്‍ വീഡിയോ കാണാനിടയായപ്പോള്‍ അയ്യേ, ഇതെന്തു മോശമാണ് എന്നാണ് താന്‍ പ്രതികരിച്ചതെന്ന് താരം പറഞ്ഞു. എന്നാല്‍ സണ്ണിയുടെ കരിയര്‍ ആരംഭിച്ചത് പോണ്‍ മേഖലയിലൂടെയാണ്. സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസിലും ഇത് പറയുന്നുണ്ട്.

താരത്തിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍. ദത്തെടുത്ത മൂന്നു കുട്ടികളാണ് താരത്തിനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button