BollywoodGeneralLatest News

ഏഴ് വെടിയുണ്ടകളാണ് മോഹിതിന്റെ ശരീരത്തിൽ; ടിക് ടോക് താരത്തിന്റെ കൊലപാതകത്തില്‍ രണ്ട് പേർ അറസ്റ്റിൽ

പഞ്ചാബിലെ കുപ്രസിദ്ധ കബിൽ സം​ഗ്വാൻ ​ഗ്രൂപ്പിലെ അം​ഗങ്ങളായ വികാസ്, രോഹിത്ത് ദ​ഗർ എന്നിവരാണ് അറസ്റ്റില്‍

ഏറെ കോളിളക്കം സൃഷ്ടിച്ച മോഹിത് കൊലപാതകത്തില്‍ ഒരു വര്‍ഷത്തിനു ശേഷം രണ്ട് പേർ അറസ്റ്റിൽ. പ്രമുഖ ടിക് ടോക് താരവും ഡൽഹിയിൽ ജിം ഇൻസ്ട്രക്ടവുമായിരുന്ന മോഹിത് മൗർ 2019 മെയ് 21 നാണ് കൊല്ലപ്പെടുന്നത്.

സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ബെെക്കിലെത്തിയ രണ്ടം​ഗ സംഘം മോഹിതിന് വെടിവെക്കുകയായിരുന്നു. ഏഴ് വെടിയുണ്ടകളാണ് മോഹിതിന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പഞ്ചാബിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. പഞ്ചാബിലെ കുപ്രസിദ്ധ കബിൽ സം​ഗ്വാൻ ​ഗ്രൂപ്പിലെ അം​ഗങ്ങളായ വികാസ്, രോഹിത്ത് ദ​ഗർ എന്നിവരാണ് അറസ്റ്റില്‍ ആയതെന്നു പോലീസ് പറയുന്നു. മോഹിത് ഇവരുടെ പക്കൽ നിന്ന് 30 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചുകൊടുക്കത്തിന്റെ വെെരാ​ഗ്യത്തിൽ കൊലപ്പെടുത്തിയതാണെന്നും പോലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button