GeneralLatest NewsMollywood

ഇത് പാവങ്ങളുടെ കാവ്യാമാധവന്‍!! നടിയുടെ വീഡിയോ വൈറല്‍

കണ്ണെഴുതി വലിയ പൊട്ടുതൊട്ട് സുന്ദരിയായെത്തിയ വീണ ശരിക്കും കാവ്യാമാധവനെ പോലെയുണ്ടെന്നും വീണ പാവങ്ങളുടെ കാവ്യയാണെന്നുമെല്ലാമാണ് ആരാധകര്‍

ബിഗ്‌ ബോസിലൂടെ ജനപ്രീതി നേടിയ നടിയും അവതാരകയുമായ വീണ നായര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പുതിയ ടിക് ടോക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച അനന്തഭദ്രം എന്ന ഹിറ്റ് ചിത്രത്തില്‍ കാവ്യാമാധവന്‍ പറയുന്ന ഒരു ഡയലോഗ് ആണ് വീണ ടിക്ടോക്കില്‍ അവതരിപ്പിച്ചത്.

ചിത്രത്തിലെ ഭദ്രയെന്ന കഥാപാത്രത്തെപ്പോലെ കണ്ണെഴുതി വലിയ പൊട്ടുതൊട്ട് സുന്ദരിയായെത്തിയ വീണ ശരിക്കും കാവ്യാമാധവനെ പോലെയുണ്ടെന്നും വീണ പാവങ്ങളുടെ കാവ്യയാണെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button