GeneralKollywoodLatest News

ബൈക്ക് ലോറിയുമായി കൂട്ടിയിച്ച് അപകടം; യുവസംവിധായകന്‍ മരണപ്പെട്ടു

ജിവി പ്രകാശ് കുമാറിനെ നായകനാക്കിയുളള 4ജി എന്ന ചിത്രത്തിന്റെ റിലീസിന് മുന്‍പാണ് സംവിധായകന്റെ മരണം.

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമിഴിലെ യുവസംവിധായകന്‍ എവി അരുണ്‍ പ്രസാദ് മരണപ്പെട്ടു. ഇന്ന് രാവിലെ കോയമ്ബത്തൂരില്‍ വെച്ചായിരുന്നു സംഭവം. പ്രശസ്ത സംവിധായകന്‍ ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആളാണ് അരുണ്‍ പ്രസാദ്.

സ്വതന്ത്ര സംവിധായകനായുളള ആദ്യ ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അരുണ്‍. ജിവി പ്രകാശ് കുമാറിനെ നായകനാക്കിയുളള 4ജി എന്ന ചിത്രത്തിന്റെ റിലീസിന് മുന്‍പാണ് സംവിധായകന്റെ മരണം.

അരുണിന്റെ മരണവാര്‍ത്ത സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വെങ്കട് പാക്കര്‍ എന്ന പേരിലാണ് സംവിധായകന്‍ അറിയപ്പെടുന്നത്.

shortlink

Post Your Comments


Back to top button