GeneralLatest NewsMollywood

ഹൊഫുസിറ്റ : പ്രഥമ ആൽബം – ഹൃസ്വചിത്ര – മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  'പയ്ക്കിഞ്ചന ചിരി'യിലൂടെ മികച്ച നടിയായി സിന്ധ്യാ വിശ്വനാഥും തെരഞ്ഞെടുക്കപ്പെട്ടു. ലീല സന്തോഷ് (പയ്ക്കിഞ്ചന ചിരി) ആണ് മികച്ച സംവിധായിക. ചഞ്ചൽ കുമാർ സംവിധാനം ചെയ്ത 'ഗോൾ' എന്ന ഹൃസ്വചിത്രം നാല് അവാർഡുകൾ കരസ്ഥമാക്കി.

വയനാട് ജില്ലയിലെ കൽപറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗസ്ഫുൾ സിനിമാ ടാക്കീസ് ഇന്ത്യ,(ഹൊഫുസിറ്റ) സാംസ്കാരിക വേദിയുടെ പ്രഥമ ആൽബം – ഹൃസ്വചിത്ര – മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഗോൾ’ എന്ന ചിത്രത്തിലെ അഭിനയ മികവിലൂടെ മികച്ച നടനായി രാജേഷ് ഹെബ്ബാര്‍ തെരഞ്ഞെടുക്കപ്പെട്ടു.  ‘പയ്ക്കിഞ്ചന ചിരി’യിലൂടെ മികച്ച നടിയായി സിന്ധ്യാ വിശ്വനാഥും തെരഞ്ഞെടുക്കപ്പെട്ടു. ലീല സന്തോഷ് (പയ്ക്കിഞ്ചന ചിരി) ആണ് മികച്ച സംവിധായിക. ചഞ്ചൽ കുമാർ സംവിധാനം ചെയ്ത ‘ഗോൾ’ എന്ന ഹൃസ്വചിത്രം നാല് അവാർഡുകൾ കരസ്ഥമാക്കി.

മറ്റ് അവാർഡുകൾ..

മികച്ച ഹൃസ്വചിത്രം : മലയാളി വെഡ്ഡിംഗ് (സംവിധായകൻ : ഷാനു കറുവ)
മികച്ച വില്ലൻ : മാരാർ മംഗലത്ത് (ഹൃസ്വ ചിത്രം : ഫെയ്‌സ് 2 ഫെയ്‌സ്)
മികച്ച സഹ നടൻ : സലാം കൽപ്പറ്റ (ഹൃസ്വ ചിത്രം : ഗോൾ)
മികച്ച സഹ നടി : വസുധ ഉഷ (ഹൃസ്വ ചിത്രം : മയങ്ങുമ്പോൾ)
മികച്ച ഛായാഗ്രഹകൻ : പാപ്പിനു (ഹൃസ്വ ചിത്രം : ഗോൾ)
മികച്ച സ്വഭാവ നടൻ : സനൂപ് വൈത്തിരി (ഹൃസ്വ ചിത്രം : മകൾ)
മികച്ച തിരക്കഥാകൃത്ത് : കോബ്ര രാജേഷ് (ഹൃസ്വ ചിത്രം : ചങ്ങായി)
മികച്ച കലാസംവിധായകൻ : ഉണ്ണി നിറം (ഹൃസ്വ ചിത്രം : ഗോൾ)
മികച്ച ബാലതാരം : അമയ ചന്ദ്രൻ (ഹൃസ്വ ചിത്രം : ആനമുട്ട)
മികച്ച പ്രോഗ്രാം കണ്ട്രോളർ : കാസിം വയനാട് ( ചാനൽ, വയനാട് വിഷൻ)
മികച്ച ഗാനരചയിതാവ് : ഹരിലാൽ (ആൽബം : ഉണ്ണിമായ)
മികച്ച ബാല നടൻ : ഇതിഹാസ് ഉണ്ണി (ആൽബം : ഉണ്ണിമായ)
മികച്ച എഡിറ്റർ : ശ്രീജിത്ത് ശ്രീവത്സം ( ഹൃസ്വ ചിത്രം : കലയും കവിതയും)
മികച്ച പശ്ചാത്തല സംഗീത സംവിധാനം : അരുൺ പ്രസാദ് (ഹൃസ്വ ചിത്രം : ഭാമേച്ചിയുടെ കച്ചോടം)
മികച്ച മേക്കപ്പ് മാൻ : പ്രദീപ് എ റിയാസ്
മികച്ച നിർമ്മാതാവ് : രജീഷ് വൈത്തിരി (ഹൃസ്വ ചിത്രം : അഞ്ജലി)
മികച്ച പി.ആർ.ഒ : അസിം കോട്ടൂർ (ഹൃസ്വ ചിത്രങ്ങൾ : ഗോൾ, അഞ്ജലി, ഫെയ്‌സ് 2 ഫെയ്‌സ് )
മികച്ച ടിവി മാധ്യമ പ്രോഗ്രാം കോർഡിനേറ്റർ : കാസിം റിപ്പൺ

വർഷങ്ങളായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കണ്ട്രോളർ ആയി പ്രവർത്തിക്കുന്ന മനോജ് കാരന്തൂരിനെ വേദിയിൽ ആദരിക്കും. കോവിഡ് 19നെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ പെട്ട അംഗങ്ങൾക്ക് മാനസ്സികോല്ലാസം നല്കുവാനായി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ഗാനാലാപനം, ടിക്ക് ടോക്ക്, മിമിക്രി, കാർട്ടൂൺ വര എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്കുള്ള സമ്മാനവിതരണവും നടത്തും.

സിനിമ, സംഗീതം, ഹൃസ്വ ചിത്രം, സീരിയൽ, നാടകം, മാധ്യമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഹൊഫുസിറ്റ. കോവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞാൽ ഉടൻ തന്നെ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകരായ പ്രതീഷ് മാരാരും സലാം കല്പറ്റയും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button