GeneralLatest NewsTV Shows

ചുംബിക്കുന്നതിന്റേയും ആലിം​ഗനം ചെയ്യുന്നതിന്റേയും രം​ഗങ്ങള്‍!! പുതിയ നിര്‍ദ്ദേശങ്ങളുമായി സീരിയല്‍ ഷൂട്ടിങ് പുനരാരംഭിച്ചു

നടീനടന്‍മാര്‍ക്ക് ചുംബിക്കാനായി അടുത്തു വരാം. എന്നാല്‍ അതോടെ ക്യാമറ പാന്‍ ചെയ്ത് മറ്റേതെങ്കിലും രംഗങ്ങളിലേക്ക് തിരിച്ചുവിടണം.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളും ലോക്ഡൌണിലാണ്. അതോടെ സിനിമാ- സീരിയല്‍ ഷൂട്ടിങ്ങുകളെല്ലാം പ്രതിസന്ധിയിലാണ്. പാതിവഴിയില്‍ പല പരിപാടികളും ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇപ്പോഴിതാ കടുത്ത നിയന്ത്രണത്തില്‍ ഓസ്ട്രേലിയയില്‍ പ്രമുഖ ടിവി പരമ്ബരയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലം നിര്‍ബന്ധമാക്കിയത് കൊണ്ട് തന്നെ കടുത്ത നിയന്ത്രണങ്ങളോടെയാണ് സീരിയല്‍ ഷൂട്ടിങ്.

35 വര്‍ഷമായി സംപ്രേഷണം ചെയ്യുന്ന ‘നെയ്‌ബേഴ്‌സ്’ എന്ന സീരീസിന്റെ ഷൂട്ടിങ്ങാണ് പുനരാരംഭിച്ചത്. എന്നാല്‍ ചുംബിക്കുന്നതിന്റേയും ആലിം​ഗനം ചെയ്യുന്നതിന്റേയും രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. നടീനടന്‍മാര്‍ക്ക് ചുംബിക്കാനായി അടുത്തു വരാം. എന്നാല്‍ അതോടെ ക്യാമറ പാന്‍ ചെയ്ത് മറ്റേതെങ്കിലും രംഗങ്ങളിലേക്ക് തിരിച്ചുവിടണം. അത്തരത്തില്‍ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തണം എന്ന നിര്‍ദേശപ്രകാരം നിരവധി മാറ്റങ്ങളോടെയാണ് ഷൂട്ടിങ്. കൂടാതെ ആക്ഷന്‍ രം​ഗങ്ങളും ഒഴിവാക്കും. കൂടാതെ നടീനടന്‍മാരുടെ എണ്ണം കുറയ്ക്കണം എന്നും നിബന്ധനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button