Latest NewsNEWS

കാണാന്‍ കാട്ടുവാസിയെ പോലെയുണ്ടെന്ന് കമന്റ് ചെയ്ത യുവാവിന് കിടിലന്‍ മറുപടി നല്‍കി റിമ കല്ലിങ്കല്‍

സ്വന്തം നിലപാടുകള്‍ കൊണ്ട് നിരവധി സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് റിമ കല്ലിങ്കല്‍. താരം പോസ്റ്റ് ചെയ്യുന്ന ഏതൊരു ഫോട്ടോയ്ക്ക് കീഴിലും പല വിമര്‍ശനങ്ങളുമായി ആളുകള്‍ എത്താറുണ്ട്. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു കീഴില്‍ കാണാന്‍ കാട്ടുവാസിയെ പോലെയുണ്ട് എന്ന് കമന്റ് ചെയ്ത യുവാവിനു കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് റിമ. നിങ്ങള്‍ തന്ന വിശേഷണത്തിനു നന്ദിയുണ്ടെന്നും അവരാണ് കാട്ടിലെ യഥാര്‍ഥ രാജാവും റാണിയുമെന്നായിരുന്നു നടിയുടെ കമന്റ്.

സ്‌പെയ്ന്‍ യാത്രയ്ക്കിടയില്‍ സന്ദര്‍ശിച്ച കൊട്ടാരത്തിലെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളില്‍ ഒന്നിനു കീഴിലായിരുന്നു നിങ്ങളെ കാണാന്‍ കാട്ടുവാസിയെ പോലെ ഉണ്ടെന്ന് ഒരു യുവാവ് കമന്റ് ചെയ്തത്. ഉടനെ യുവാവിന് ഉള്ള മറുപടിയുമായി റിമയും എത്തി. ആദിവാസിയെന്നാണോ നിങ്ങള്‍ ഉദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് യഥാര്‍ഥ രാജാവും റാണിയും എന്നായിരുന്നു താരം നല്‍കിയ മറുപടി.

https://www.instagram.com/p/CAKX65YjEDI/

ഈ കമന്റ് കൊണ്ടും തീര്‍ന്നില്ല. നിരവധി വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്ന് മറ്റൊരു വിമര്‍ശകന്‍ ഉന്നയിച്ച ചോദ്യത്തിന് അതെ 19 ലക്ഷം നഷ്ടത്തില്‍ നിന്നും അടിച്ചു മാറ്റി എന്നായിരുന്നു റിമയുടെ മറുപടി.

https://www.instagram.com/p/CAK80SijkuU/

കൊറോണ വരും വീട്ടില്‍ പോ എന്ന് കമന്റിട്ട ആളോട് ഈ യാത്ര ഒരുപാട് മുമ്പ് നടത്തിയതാണെന്നു അടുത്ത യാത്രയില്‍ വീണ്ടും ഇവിടേയ്ക്കു തന്നെ എത്താന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.

https://www.instagram.com/p/CAITIfQD6MW/

shortlink

Related Articles

Post Your Comments


Back to top button