Latest NewsNEWS

റോസ്റ്റിയവനെ റോസ്റ്റിയ ഫുക്രുവിന് ഡിസ്ലൈക്ക് പെരുമഴയും പൊങ്കാലയും

ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂട്യൂബില്‍ തരംഗമായി മാറിയ റോസ്റ്റിങ്ങിലൂടെ വലിയ സ്വീകാര്യതയും ശ്രദ്ധയും നേടിയ അര്‍ജുന്‍ സുന്ദരേശന് മറുപടി റോസ്റ്റിങ്ങുമായി എത്തിയ ടിക്ടോക് താരവും ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ ഫുക്രുവിന് ഡിസ്‌ലൈക്കുകളുടെ പെരുമഴയും പൊങ്കാലയും. ഫുക്രു വ്‌ലോഗ്‌സ് എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് അര്‍ജുന്റെ റോസ്റ്റിങ് വീഡിയോകളെ പരിഹസിച്ചു കൊണ്ട് ഫുക്രു രംഗത്തുവന്നത്.

നേരത്തെ അര്‍ജുന്‍ തന്റെ റോസ്റ്റിങ് വീഡിയോയില്‍ ഫുക്രുവിനെ ട്രോളിയിരുന്നു. ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത ഫുക്രുവിന്റെ വീഡിയോക്ക് ഒരു ദിവസം തികയുന്നതിന് മുമ്പ് തന്നെ 3.40 ലക്ഷത്തിന് മുകളില്‍ ഡിസ്‌ലൈക്കുകളാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. 1.5 മില്യണിന് മുകളില്‍ കാഴ്ച്ചക്കാര്‍ ഫുക്രുവിന്റെ പുതിയ വീഡിയോക്കുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും അര്‍ജുനോടുള്ള പിന്തുണ അറിയിക്കാന്‍ എത്തിയതാണ്. വീഡിയോക്ക് താഴെയുള്ള കമന്റുകളെല്ലാം തന്നെ അര്‍ജുനെ പിന്തുണച്ചിട്ടുള്ളതും ഫുക്രുവിനെ ട്രോളി കൊണ്ടുമുള്ളവയാണ്.

https://www.youtube.com/watch?v=f9NIv-T4n4M&feature=emb_logo

വെറും ഒരാഴ്ച്ച സമയം കൊണ്ടാണ് അര്‍ജുന്‍ സുന്ദരേശന്‍ എന്ന മലയാളി യൂട്യൂബര്‍ ഇന്റര്‍നെറ്റില്‍ തരംഗമായത്. അതിവേഗം ഒരു മില്യണ്‍ സസ്‌ക്രൈബേര്‍സ് ഉണ്ടായ യൂട്യൂബറാണ് അര്‍ജുന്‍. യൂട്യൂബിന് പിറകെ ഇന്‍സ്റ്റാഗ്രാമിലും വലിയ ആരാധക പിന്തുണയാണ് അര്‍ജുന് ഉള്ളത്. ലോക്ക് ഡൗണ്‍ കാലത്ത് സജീവമാക്കിയ Arjyou എന്ന യൂട്യൂബ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റോസ്റ്റിങ് വീഡിയോകള്‍ വളരെ പെട്ടെന്നാണ് ഇന്റര്‍നെറ്റില്‍ തരംഗമായത്.

ഒരാഴ്ച്ചക്കിടെ പോസ്റ്റ് ചെയ്ത അഞ്ച് വീഡിയോകളില്‍ നാലും മൂന്ന് മില്യണ്‍ കാഴ്ച്ചക്കാരും കടന്ന് യൂട്യൂബില്‍ ട്രന്‍ഡിങിലാണ്. കൂടാതെ ടിക്ടോക്കിലും അര്‍ജുന് ആരാധകര്‍ കൂടി കൊണ്ടിരിക്കുകയാണ്. അര്‍ജുന്റെ റോസ്റ്റിങ് കൊണ്ട് മറ്റുള്ളവരുടെയും റീച്ച് കൂടുന്നു എന്നുമുണ്ട്. ഫുക്രുവിന്റെ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിളെല്ലാം തന്നെ അര്‍ജുനെ പിന്തുണ നല്‍കുന്നവയാണ്.

shortlink

Related Articles

Post Your Comments


Back to top button