BollywoodGeneralLatest News

‘ഞാനൊരു ആണായിരുന്നെങ്കില്‍ നിന്നെയും കൊണ്ട് ഒളിച്ചോടുമായിരുന്നു’ ആ നടിയെക്കുറിച്ച് വെളിപ്പെടുത്തി ആശ ഭോസ്ലെ

അവര്‍ വളരെ സുന്ദരിയായിരുന്നു. മുറിയിലേക്ക് അവള്‍ കയറിവന്നാല്‍ ഞാന്‍ പാട്ടുനിര്‍ത്തി നോക്കി നില്‍ക്കുമായിരുന്നു

മലയാളികള്‍ക്കും ഏറെ പരിചിതയായ ഗായികയാണ് ആശ ഭോസ്ലെ. ബോളിവുഡിലെ തന്റെ ഇഷ്ടതാരത്തെക്കുറിച്ച്‌ മനസു തുറന്നിരിക്കുകയാണ് ഗായിക. നടി ഹെലനാണ് ആശയുടെ മനസു കീഴടക്കിയ താരം. താനൊരു ആണായിരുന്നെങ്കിലും നിന്നെയും കൊണ്ട് ഒളിച്ചോടുമായിരുന്നു എന്നുവരെ ഹെലനോട് പറഞ്ഞിട്ടുണ്ട് എന്നാണ് ആശ പറയുന്നത്.

ആശ ഭോസ്ലെയുടെ വാക്കുകള്‍ ഇങ്ങനെ..”ഹെലന്‍, അവര്‍ വളരെ സുന്ദരിയായിരുന്നു. മുറിയിലേക്ക് അവള്‍ കയറിവന്നാല്‍ ഞാന്‍ പാട്ടുനിര്‍ത്തി നോക്കി നില്‍ക്കുമായിരുന്നു. അതിനാല്‍ ഞാന്‍ റെക്കോഡ് ചെയ്യുമ്ബോള്‍ കടന്നുവരരുതെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങളെക്കുറിച്ചുള്ള പ്രശസ്തമായ ഒരു കഥ നിങ്ങള്‍ക്കറിയാമോ. ഞാനൊരു ആണായിരുന്നെങ്കില്‍ നിന്നെയും കൊണ്ട് ഒളിച്ചോടുമായിരുന്നെന്ന് ഹെലനോട് പറഞ്ഞിട്ടുണ്ട്. ഇത് സത്യമാണ്”.

1950 കളില്‍ മുതല്‍ ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഹെലന്‍. 700 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച ഹെലന് ഇന്നും ആരാധകര്‍ ഏറെയാണ്‌.

shortlink

Post Your Comments


Back to top button