GeneralLatest NewsTollywood

തിയറ്ററുകളില്‍ ആളെ കൂട്ടാന്‍ മദ്യം!! നിര്‍ദേശവുമായി സംവിധായകന്‍

ഇന്ത്യയില്‍ മദ്യം ഒരു ലഘുപാനീയം അല്ലെന്നും തിയറ്ററുകളില്‍ വിതരണം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നുമാണ് ചിലര്‍

ലോക് ഡൌണിലായതോടെ സിനിമാ വ്യവസായം തകര്‍ന്നിരിക്കുകയാണ്. ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാലും സാമൂഹിക അകലം എന്ന ഘടകം മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ തിയറ്ററില്‍ ആള്‍ എത്തുമോ എന്ന സംശയം സിനിമാ പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ തിയറ്ററുകളിലേക്ക് ആളെ എത്തിക്കാന്‍ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് നല്ലതായിരിക്കുമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ നാ​ഗ് അശ്വന്‍. മറ്റ് പല രാജ്യങ്ങളിലേയും പോലെ ഇവിടെയും മദ്യം തിയറ്ററുകളില്‍ നല്‍കുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ എത്തില്ലേ എന്നാണ് സംവിധായകന്റെ ചോദ്യം.

എന്നാല്‍ സംവിധായകന്റെ ഈ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യയില്‍ മദ്യം ഒരു ലഘുപാനീയം അല്ലെന്നും തിയറ്ററുകളില്‍ വിതരണം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നുമാണ് ചിലര്‍ പറയുന്നത്. കുടുംബപ്രേക്ഷകരെ ഇത് തിയറ്ററുകളില്‍ നിന്ന് അകറ്റുമെന്നും കൂടുതല്‍ പേരും പറയുന്നു.

എന്നാല്‍ മദ്യം സുലഭമായത് കൊണ്ട് എല്ലാവരും മദ്യപാനികള്‍ ആകില്ലെന്ന വാദവുമായി സംവിധായകന് പിന്തുണയുമായി ഒരുകൂട്ടര്‍ രംഗത്തുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം സമൂഹം പരിചയിക്കണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ സംവിധായകനാണ് നാ​ഗ് അശ്വിന്‍.

shortlink

Post Your Comments


Back to top button