CinemaGeneralLatest NewsMollywoodNEWS

‘അവളെ ഞാൻ വല്ലാതെ സ്‍നേഹിക്കുന്നു’; പല്ലവി ദേവയെ കുറിച്ച് ഭാവന

ആദ്യം പ്രേക്ഷകർക്കിടയിൽ സ്വീകരിക്കപ്പെട്ടില്ലെങ്കിലും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു 'അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ'

രോഹിത് വി വി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ’. ആദ്യം പ്രേക്ഷകർക്കിടയിൽ സ്വീകരിക്കപ്പെട്ടില്ലെങ്കിലും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ‘അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ’. ആസിഫ് അലിയും ഭാവനയുമായിരുന്നു ചിത്രത്തിൽ നായികനായകന്മാരായി എത്തിയത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്‍തിട്ട് മൂന്ന് വര്‍ഷമാകുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി രംഗത്തെത്തിരിക്കുകയാണ് ഭാവന. ചിത്രത്തിലെ കഥാപാത്രം തനിക്ക് ഏറെ ഇഷ്‍ടപ്പെട്ടതാണ് എന്ന് ഭാവന പറയുന്നു.

അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടന് മൂന്ന് വര്‍ഷം. എന്റെ ഏറ്റവും ഇഷ്‍ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായി പല്ലവി ദേവ. അവളെ ഞാൻ വല്ലാതെ സ്‍നേഹിക്കുന്നു. അവളായി തീര്‍ന്നത് ഞാൻ ആസ്വദിച്ചിരുന്നു. അന്നത്തെ നമ്മുടെ ലൊക്കേഷൻ തമാശകള്‍ മിസ് ചെയ്യുന്നുവെന്നും ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button