CinemaGeneralLatest NewsMollywoodNEWS

‘കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ’; മഞ്ജു വാര്യരുടെ വീണ വായനയ്ക്ക് പിഷാരടിയുടെ കമന്റ്

സ്പാനിഷ് ടെലിവിഷൻ പരമ്പരയായ ‘മണി ഹെയ്സ്റ്റ്’ സീരീസിലൂടെയാണ് ‘ചാവോ ബെല്ല’ ഗാനം ഹിറ്റായി മാറിയത്

ലോക്ക് ഡൗൺ കാലം സെലിബ്രിറ്റികളുടെ ഒഴിവുകാലം കൂടിയാണ്. സിനിമ ഷൂട്ടിങ്ങുകളൊക്കെ നിർത്തിവെച്ചിരിക്കുന്നതിനാൽ സിനിമാ സീരിയൽ താരങ്ങൾ അടക്കം വീടുകളിൽ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പമാണ്. പലരും സോക്കറിൽ മീഡിയയിലും സജീവമാണ്.

 

 

View this post on Instagram

 

@lacasadepapel @alvaromorte

A post shared by Manju Warrier (@manju.warrier) on

ഇപ്പോഴിതാ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസ്സിനെ ഹരം കൊള്ളിച്ച ’ചാവോ ബെല്ല’ ഗാനം. അനായാസേന വീണയിൽ വായിക്കുന്ന മഞ്ജുവാര്യരുടെ വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. സ്പാനിഷ് ടെലിവിഷൻ പരമ്പരയായ ‘മണി ഹെയ്സ്റ്റ്’ സീരീസിലൂടെയാണ് ‘ചാവോ ബെല്ല’ ഗാനം ഹിറ്റായി മാറിയത്.

ഭാവന, ഗീതു മോഹൻദാസ്, നീരജ് മാധവൻ, സാനിയ ഇയ്യപ്പൻ, അനുശ്രീ, അനുമോൾ, ഗായത്രി സുരേഷ്, അപർണ, പ്രിയാമണി, ഉത്തര ഉണ്ണി, ബാബു ആന്റണി, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന്റെ വീണവായനയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.  വണ്ടർ വുമൺ എന്നാണ് ഗായത്രി സുരേഷ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ എന്നാണ് രമേഷ് പിഷാരടിയുടെ രസകരമായ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button