CinemaGeneralLatest NewsNEWS

ഫ്രഞ്ച് നടനും നിർമാതാവുമായ മിഷല്‍ പീക്കൊലി അന്തരിച്ചു

യൂറോപ്പ്യൻ സിനിമയിൽ സജീവമായ പീക്കൊലി 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഫ്രഞ്ച് സിനിമ നടനും നിർമാതാവുമായ മിഷല്‍ പീക്കൊലി അന്തരിച്ചു. 94 വയസായിരുന്നു.
വാർധ്യക്യസഹജമായ രോ​ഗങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

യൂറോപ്പ്യൻ സിനിമയിൽ സജീവമായ പീക്കൊലി 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദ ബെൽമാൻ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ​ഗൊദാർദ്, ആൽഫ്രഡ് ഹിച്ച്കോക്ക് തുടങ്ങിയ പ്രമുഖർക്കൊപ്പം പീക്കൊലി സി നിമകൾ ചെയ്തിട്ടുണ്ട്.

എ ലീപ് ഇൻ ദ ഡാർക്ക് എന്ന സിനിമയിലെ അഭിനയത്തിന് കാൻ ഫിലിം ഫെസ്റ്റിൽ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി. 2015 ലാണ് അദ്ദേഹം അഭിനയരം​ഗത്തോട് വിടപറഞ്ഞത്.

shortlink

Post Your Comments


Back to top button