CinemaGeneralLatest NewsMollywoodNEWS

മാറണം മലയാള സിനിമ മേഖലയും, നമ്മളും; കുറിപ്പുമായി സിനിമാ പ്രവർത്തകൻ സജിമോൻ പാറയിൽ

ഈ കൊറോണ കാലം എല്ലാ നിർമിത വ്യവസ്ഥകളും മാറ്റിക്കുറിക്കാൻ ആണ് മനുഷ്യനെ പ്രേരിപ്പിക്കുന്നത്

സൂഫിയും സുജാതയും എന്ന സിനിമയുടെ ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിർമാതാവ് വിജയ് ബാബുവിന് പിന്തുണ പ്രഖ്യാപിച്ച് സിനാമാ പ്രവർത്തകനായ സജിമോൻ പാറയിൽ.  മലയാള സിനിമയും നമ്മളും മാറണമെന്ന് പറഞ്ഞ സജിമോൻ, ഒരു നിർമാതാവെന്ന നിലയിൽ ഒരു സിനിമ തിയേറ്ററിലെത്തിക്കാൻ ശ്രമിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം……………………………………

മാറണം മലയാള സിനിമ മേഖലയും …

ശ്രീ ലിബർട്ടി ബഷീറിന്റെ, ജയസൂര്യയെയും ഒപ്പം വിജയ് ബാബുവിനെയും അല്ലെങ്കിൽ അവരുടെ സിനിമകൾ ഇനി തിയറ്റർ കാണില്ല. എന്ന വാർത്തയാണ് ഈ കുറിപ്പിന്റെ ആധാരം. സിനിമ എന്റെ മുഖ്യ തൊഴിൽ മേഖല അല്ല. പക്ഷേ അത് ഒരുപാട് പേരുടെ ജീവനോപാധി ആണ് എന്ന് അറിയാം. മിക്കവാറും എല്ലാ മലയാളികളുടെയും ഉള്ളിൽ ഉള്ള സിനിമയോടുള്ള ഇഷ്ടവും ഒപ്പം അതിലെ ബിസിനസും ചേർത്തു വച്ചാണ് മിക്ക നിർമാതാക്കളും സിനിമ രംഗത്തുള്ളത്.

ഇതുമായി ബന്ധപെട്ടു നിൽക്കുന്ന എല്ലാവരും ലാഭക്കണക്കുകൾ പറയുമ്പോൾ നഷ്ടക്കണക്ക് അത് നിർമാതാവിന്റെ പേരിൽ മാത്രം ആണ് എഴുതപ്പെടുന്നതും.

ഞാനും നിർമിച്ചു ഒരു സിനിമ. തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി എന്ന പേരിൽ. അത്യാവശ്യം വേണ്ട എല്ലാ വിപണ രീതിയും ഉപയോഗിച്ച് തിയറ്ററുകൾ നോക്കിയപ്പോൾ ആണ്. തിയറ്ററുകൾ കിട്ടാൻ സിനിമ നിർമിച്ചാൽ മാത്രം പോരാ പിന്നെയും പല കടമ്പകൾ കടക്കണം എന്ന് മനസിലായത് …അതെല്ലാം കഴിഞ്ഞു സിനിമ ഇറങ്ങി ഏകദേശം 10 മാസം. 1 രൂപ, 1 ലക്ഷം അല്ല എങ്കിൽ 1 കോടി അത് കിട്ടണമെങ്കിൽ ഇനിയും കാത്തിരിക്കണം. തിയറ്ററുകാരുടെ പക്കൽ നിന്നും അതും അവരുടെ സമയത്തിന് അനുസരിച്ചു….!!!!!

അതോ ഏതോ കാലത്തു ഉണ്ടാക്കിവച്ച കുറെ പ്രമാണങ്ങളും….. ഈ പ്രമാണങ്ങൾ പോസ്റ്റിൽ തന്നെ അയക്കണം …… അത് കഴിഞ്ഞു പിന്നെ കാത്തിരിക്കണം വേഴാമ്പലിനെ പോലെ പണം കിട്ടാൻ…..!!!!!!

ഒരുപക്ഷേ ഇതൊക്കെ തന്നെ ആവും ആന്റണി പെരുമ്പാവൂർ , വിജയ് ബാബു ഉൾപ്പെടെ ഉള്ള എല്ലാ നിർമാതാക്കളുടെ അവസ്ഥയും ….ഈ അടുത്ത കാലത്തു ദുൽഖർ സൽമാന്റെ , ജോബി ജോർജ് ഇവരുടെ സിനിമയെ കുറിച്ച് വന്ന, തിയറ്ററിൽ നിന്ന് ഇനിയും കിട്ടാനുണ്ട് പണം എന്ന വാർത്തയും ചേർത്ത് വയ്ക്കാം ഇതിനൊപ്പം.

ഈ കൊറോണ കാലം എല്ലാ നിർമിത വ്യവസ്ഥകളും മാറ്റിക്കുറിക്കാൻ ആണ് മനുഷ്യനെ പ്രേരിപ്പിക്കുന്നത് .. മാറണം സിനിമയുടെ നിർമാണ വിപണ റിലീസിങ് ഉൾപ്പെടെ എല്ലാം …

പ്രിയ സുഹൃത്തേ, വിജയ് ബാബു നഷ്ടം താങ്കൾക്ക് മാത്രമാണ്. മുടക്കിയ പണം തിരിച്ചു കിട്ടാൻ ഉപയോഗിക്കാൻ പറ്റുന്ന എല്ലാ വിപണന മേഖലകളും താങ്കൾ നടത്തി എടുക്കുക…മലയാള സിനിമയിലെ ഒട്ടു മിക്ക നിർമാതാക്കളും ഇതു തന്നെ ആവും ആഗ്രഹിക്കുന്നതും..

മാറുകയാണ് ലോകം …. മാറണം നമ്മളും ….ഇനിയുള്ള നാളുകളിൽ നമ്മൾ ഉറപ്പു വരുത്തുകയും വേണം ……ഈ കൊറോണ കാലം കഴിഞ്ഞും നമ്മൾ ഉണ്ട് എന്ന്…….

‌‌സജിമോൻ പാറയിൽ, സ്പാറയിൽ ക്രിയേഷൻസ്

shortlink

Post Your Comments


Back to top button