BollywoodCinemaGeneralLatest NewsNEWS

‘എനിക്കുറപ്പുണ്ട് ഈ ഇരുട്ടിനപ്പുറത്തെ വെളിച്ചം നമ്മൾ കണ്ടെത്തും”; പ്രത്യാശ പങ്കുവെച്ച് സണ്ണി ലിയോൺ

ലോക്ക്‌ഡൗൺ കാലത്ത് ലൈവ് വീഡിയോയിലൂടെ ആരാധകരുമായി സംവദിക്കാനും സണ്ണി ലിയോൺ സമയം കണ്ടെത്താറുണ്ട്

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും കടന്നുവന്ന് ബിടൗണിലെത്തി തന്നെ വിമര്‍ശിച്ചവരെക്കൊണ്ടെല്ലാം തിരുത്തിപ്പറയിച്ച താരം കൂടിയാണ്  സണ്ണി ലിയോണ്‍.ലോക്ക്‌ഡൗൺ കാലത്ത് ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം അകന്ന് എല്ലാവരെയും പോലെ സാമൂഹിക അകലം പാലിച്ചുകൊണ്ട് വീടിനകത്ത് മക്കൾക്കും ഭർത്താവ് ഡാനിയേൽ വെബ്ബറിനുമൊപ്പം കഴിയുകയാണ് സണ്ണി ലിയോണും. ഇപ്പോഴിതാ മക്കൾക്കൊപ്പം ജനലരികിൽ നിൽക്കുന്ന സണ്ണിയുടെ പുതിയൊരു ചിത്രമാണ് സോഷ്യൽമീഡിയിൽ വൈറലായിരിക്കുന്നത്.

 

 

View this post on Instagram

 

It’s a little rainy and cloudy out but I’m sure we will find some sunshine!!

A post shared by Sunny Leone (@sunnyleone) on

“പുറത്ത് മഴയും മൂടികെട്ടിയ അന്തരീക്ഷവുമാണ്, പക്ഷേ എനിക്കുറപ്പുണ്ട് നമ്മൾ വെളിച്ചം കണ്ടെത്തുമെന്ന്,” പ്രത്യാശഭരിതമായ കുറിപ്പും ചിത്രത്തിനൊപ്പം സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്.

ലോക്ക്‌ഡൗൺ കാലത്ത് ലൈവ് വീഡിയോയിലൂടെ ആരാധകരുമായി സംവദിക്കാനും സണ്ണി ലിയോൺ സമയം കണ്ടെത്താറുണ്ട്. പ്രതിസന്ധികാലഘട്ടത്തെ നമ്മൾ അതിജീവിക്കുമെന്ന സന്ദേശവും പ്രതീക്ഷയും തനിക്കു ചുറ്റുമുള്ളവരിലേക്കും പകർന്നു നൽകാനുള്ള ഒരു പ്ലാറ്റ്ഫോമായി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സണ്ണി ലിയോൺ.

shortlink

Related Articles

Post Your Comments


Back to top button